നടുവണ്ണൂർ ജി.എച്ച്.എസ്.എസിൽ സംസ്കൃത മെഗാക്വിസ് സംഘടിപ്പിച്ചു
കേന്ദ്രീയ സംസ്കൃത സർവ്വകലാശാല പുറനാട്ടുകര ക്യാമ്പസിൻ്റെ നേതൃത്വത്തിലായിരുന്നു പരിപാടി

നടുവണ്ണൂർ: കേരള സംസ്കൃതാദ്ധ്യാപക ഫെഡറേഷൻ്റെ സഹകരണത്തോടെ കേന്ദ്രീയ സംസ്കൃത സർവ്വകലാശാല പുറനാട്ടുകര ക്യാമ്പസ് സംഘടിപ്പിച്ച സംസ്കൃത മെഗാക്വിസ് നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്നു. ഹൈസ്കൂൾ - ഹയർ സെക്കൻ്ററി വിഭാഗങ്ങളിലാണ് മത്സരം നടന്നത്.
ഹൈസ്കൂൾ വിഭാഗത്തിൽ അന്വയ ടി. (ജി.വി.എച്ച്.എസ്.എസ്. ബാലുശ്ശേരി), ആദിത് ആര്യൻ എ.സി. (ജി.എച്ച്.എസ്.എസ്. നടുവണ്ണൂർ), വീണ ടി.എം. (എസ്.പി.ബി. എച്ച്.എസ്.എസ്. രാമനാട്ടുകര), എച്ച്.എസ്.എസ്. വിഭാഗത്തിൽ ഗംഗ പി.എം. (സാമൂതിരി എച്ച്.എസ്.എസ്. തളി), സൂര്യനാരായണൻ കെ. (കെ.ആർ. എച്ച്.എസ്.എസ്. പുറമേരി), ശ്രദ്ധ എൻ. (പി.വി.എസ്. എച്ച്.എസ്.എസ്. എരഞ്ഞിക്കൽ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സമാപന പരിപാടിയിൽ ഹെഡ് മാസ്റ്റർ എൻ.എം. മൂസക്കോയ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പുറനാട്ടുകര അസി. പ്രഫസർ ഡോ. ഷിബു ഒ.വി. മുഖ്യപ്രഭാഷണം നടത്തി. കേരള സംസ്കൃതാദ്ധ്യാപക ഫെഡറേഷൻ ഡിപ്പാർട്ട്മെൻ്റ് വിഭാഗം സംസ്ഥാന പ്രസിഡൻ്റ് സി. സുരേഷ് കുമാർ, പ്രൈവറ്റ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.