headerlogo
education

കോട്ടൂർ എ.യു.പി. സ്കൂളിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു

 കോട്ടൂർ എ.യു.പി. സ്കൂളിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
avatar image

NDR News

28 Jan 2025 07:42 PM

നടുവണ്ണൂർ: കോട്ടൂർ എ.യു.പി. സ്കൂളിന്റെ നൂറാം വാർഷിക പരിപാടികളുടെ ഭാഗമായി സുരക്ഷാ ബോധവൽക്കരണ ക്ലാസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക ആർ. ശ്രീജ സ്വാഗതവും വി.കെ. റാഷീദ് നന്ദിയും പറഞ്ഞു. ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് കെ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.

      നിലയത്തിലെ ഉദ്യോഗസ്ഥരായ രജീഷ് പി.പി., അഭി ലജിപത് ലാൽ എന്നിവർ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിക്കുന്നതിന്റെയും റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളുടെയും പ്രായോഗിക പരിശീലനം നൽകി.

     കുട്ടികൾക്കായി അഗ്നിശമന പ്രവർത്തനങ്ങളുടെ വിവിധ രീതികൾ പ്രായോഗികമായി കാണിച്ചുകൊടുത്തു. സി.പി.ആർ. കൊടുക്കുന്ന വിധം കുട്ടികളെക്കൊണ്ട് പരിശീലിപ്പിച്ചു. എം.പി.ടി.എയിലെ ചില അംഗങ്ങളും ക്ലാസിൽ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെയും അദ്ധ്യാപകരുടെയും നിരവധി സംശയങ്ങൾക്ക് ഫയർ ഓഫീസർമാർ മറുപടി നൽകി. 

NDR News
28 Jan 2025 07:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents