കല്ലൂർ കൂത്താളി എ.എം.എൽ.പി. സ്‌കൂൾ വിദ്യാർത്ഥികൾ തണൽ - കരുണ കടിയങ്ങാട് സന്ദർശിച്ചു
അലിഫ് അറബിക് ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

പേരാമ്പ്ര: കാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി കല്ലൂർ കൂത്താളി എ.എം.എൽ.പി. സ്‌കൂളിലെ വിദ്യാർത്ഥികൾ അലിഫ് അറബിക് ക്ലബിൻ്റെ നേതൃത്വത്തിൽ തണൽ കടിയങ്ങാട് സന്ദർശിക്കുകയും അവിടത്തെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുക കൈമാറുകയും ചെയ്തു.
കല്ലൂർ കൂത്താളി സ്കൂൾ ഹെഡ്മിസ്ട്രസ് ജിഷ വി.സി., സ്കൂളിലെ അറബിക് അദ്ധ്യാപികയും സ്റ്റാഫ് സെക്രട്ടറിയുമായ ടി. സൗദ, വിദ്യാരംഗം കൺവീനർ ബിനീഷ് ബി.ബി. എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. അറബിക് ക്ലബ്ബ് കൺവീനർ ലാഹിഖ് തച്ചോളി തണൽ അന്തേവാസികൾക്കുള്ള ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുക കൈമാറി. തണൽ ഡയറക്ടർ മൂസ മേനിക്കണ്ടി തുക ഏറ്റുവാങ്ങി. കുട്ടികൾക്ക് അറിവും അനുഭവവും പകർന്നു നൽകുന്ന വേറിട്ട അനുഭവമായിരുന്നു ഇത്. വൈവിധ്യമാർന്ന പരിപാടികളും ഇതോടൊപ്പം അരങ്ങേറി.