കെ എസ് ടി യു കൊയിലാണ്ടിയിൽ നടത്തിയ എൽ എസ് എസ്, യു എസ് എസ് മോഡൽ പരീക്ഷയിൽ ആയിരങ്ങൾ
സബ് ജില്ലയിലെ രണ്ടു കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്

കൊയിലാണ്ടി: കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ കൊയിലാണ്ടി സബ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷയിൽ ആയിരത്തിലേറെ വിദ്യാർഥികൾ പങ്കാളികളായി. കൊയിലാണ്ടി ഐ.സി.എസ്. സ്കൂൾ, കെ.പി.എം.എസ്.എം. എച്ച്.എസ്.എസ് അരിക്കുളം എന്നീ സ്‌കൂളുകളിൽ ആയിരത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ഐ.സി. എസ് സ്‌കൂളിൽ നടന്ന ചടങ്ങ് കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സി. ഹനീഫ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു.
കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് സിറാജ് ഇയ്യഞ്ചേരി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭാ സിലർ എ.അസീസ് മാസ്റ്റർ, കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി ബഷീർ വടക്കയിൽ, ഐ.എസ്.എസ്. സ്കൂൾ വൈസ് പ്രിൻസിപ്പൽ നാരായണൻ മാസ്റ്റർ, ആസിഫ് കലാം, സുഹറ വി.പി, നസീറ എ.കെ.എസ്, സാൻസി. നൗഫല് എന്നിവർ ആശംസകൾ നേരുന്നു. ഉപജില്ല വൈസ് പ്രസിഡണ്ട് ഷരീഫ് കാപ്പാട് സ്വാഗതവും വനിത വിംഗ് ചെയ്‌തു.പേഴ്‌സൺ റിലീഷബാനു നന്ദിയും പറഞ്ഞു. സിദ്ധീഖ് മാസ്റ്റർ, രജീഷ് മാസ്റ്റർ, രജനി ടീച്ചർ, ഹാദി റഷാദ്, യാസിന് ഇസ്‌മായിൽ, നിഹ്‌മ, ഷിറിന്, ജസീൽ, ഷർമിദ, റുബ്‌ഷിദ, നജ, നിദ തുടങ്ങിയവർ നേതൃത്വം നൽകി...രണ്ടു കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.