കലാലയ രത്ന പുരസ്കാരം കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരി കോളേജിലേക്ക്
അവസാന വർഷ ബി.എസ്.സി. ഫിസിക്സ് വിദ്ധ്യാർത്ഥിനി ശിവാനിക്കാണ് പുരസ്കാരം
കോഴിക്കോട്: 2024 - 2025 വർഷത്തെ കലാലയ രത്ന പുരസ്കാര ജേതാവ് കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരി കോളേജിലെ അവസാന വർഷ ബി.എസ്.സി. ഫിസിക്സ് വിദ്ധ്യാർത്ഥിനി ശിവാനിക്ക്. കേരളത്തിലെ കോളേജുകളിൽ നിന്നും തെരഞ്ഞെടുത്ത ഒരു വിദ്യാർത്ഥിക്കു നൽകുന്ന പുരസ്കാരമാണിത്. പഠനം, കല, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിൽ മുന്നിൽ നിൽക്കുന്ന ഒരു വിദ്യാർത്ഥിയെയാണ് ഫാദർ ജോസ് ചുങ്കൻ കലാലയ രത്ന അവാർഡിനായി തെരഞ്ഞെടുക്കുക.
നിരവധി സിനിമകളിലും, പരസ്യ ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്. ജീവൻ ടിവിയിലെ മ്യൂസിക്കൽ റിയാലിറ്റി ഷോ അവതാരകയുമാണ് ശിവാനി. എൻട്രൻസ് കോച്ചിംഗ് സെന്ററിലെ പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ കെമിസ്ട്രി അദ്ധ്യാപികയുമാണ്. സെന്റ് ജോസഫ് ദേവഗിരി കോളേജിലെ 2025 ലെ ഡോക്ടർ ബോബി ജോസ് ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റ് അവാർഡും ശിവാനിക്കു തന്നെയാണ് ലഭിച്ചത്. ഈ രണ്ട് അവാർഡുകൾക്കും ക്യാഷ് പ്രൈസും നൽകുന്നതാണ്.

