ഹെവൻസ് പ്രീ സ്കൂൾ വാർഷികാഘോഷവും കോൺവൊക്കേഷൻ സെറിമണിയും സംഘടിപ്പിച്ചു
ഓർഫനേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. ടി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ഹെവൻസ് പ്രീ സ്കൂൾ ഒമ്പതാം വാർഷികാഘോഷവും കോൺവൊക്കേഷൻ സെറിമണിയും സംഘടിപ്പിച്ചു. ഓർഫനേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. ടി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഹെവൻസ് പ്രീ സ്കൂൾ പ്രസിഡൻ്റ് കെ. മുബീർ അദ്ധ്യക്ഷത വഹിച്ചു. ഗാന രചയിതാവും ഗായകനുമായ ജാബിർ സുലൈം മുഖ്യാതിഥിയായി. പ്രിൻസിപ്പാൾ നജ്മ യു. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ദാറുന്നുജും ഓർഫനേജ് കമ്മിറ്റിക്ക് കീഴിൽ പുതുതായി ആരംഭിക്കുന്ന ഹാബിറ്റ്സ് സ്കൂളിന്റെ പ്രഖ്യാപനം കമ്മിറ്റിയുടെ പ്രസിഡൻ്റ് പ്രൊഫ. സി. ഉമ്മർ നിർവഹിച്ചു. സെക്രട്ടറി പി.കെ. ഇബ്രാഹിം ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ ട്രഷറർ കെ. ഇമ്പിച്യാലി, ജോയിൻ്റ് സെക്രട്ടറി യൂനുസ് പി.എം., കമ്മിറ്റി അംഗങ്ങളായ ടി. അബ്ദുസ്സലാം, എ.കെ. അബ്ദുൽ അസീസ്, സുബൈദ വി.ടി., ഷൈമ ടി., അഷ്‌റഫ് വി.പി., ഇസ്മായിൽ കെ.ടി., മാനേജർ സി. സലീം, ജമാഅതെ ഇസ്‌ലാമി വനിതാ വിഭാഗം കൺവീനർ ആയിഷ പി.കെ., എൻ.ഐ.എം.എൽ.പി. സ്കൂൾ ഹെഡ് മിസ്ട്രസ് ഇ. ആയിഷ, ദാറുന്നുജും സെക്കൻ്ററി മദ്രസ പ്രിൻസിപ്പാൾ സി. മൊയ്‌ദു മൗലവി, എം.പി.ടി.എ. പ്രസിഡന്റ് ഫസ്ന ഷൗക്കത്ത് എന്നിവർ സംസാരിച്ചു.
പി.ടി.എ. പ്രസിഡന്റ് ജറീഷ് സി.കെ. സ്വാഗതവും കമ്മിറ്റി അംഗം സിറാജ് മേപ്പയൂർ സമാപനവും നടത്തി. റംസാൻ അസീസ് ഖിറാഅത് നടത്തി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.