headerlogo
education

കായണ്ണ ഗവ. യു.പി. സ്കൂളിൽ വിദ്യാലയ സുരക്ഷ ക്ലാസ് സംഘടിപ്പിച്ചു

പേരാമ്പ്ര അഗ്നിരക്ഷ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് എടുത്തു

 കായണ്ണ ഗവ. യു.പി. സ്കൂളിൽ വിദ്യാലയ സുരക്ഷ ക്ലാസ് സംഘടിപ്പിച്ചു
avatar image

NDR News

16 Mar 2025 08:18 PM

പേരാമ്പ്ര: കായണ്ണ ഗവ. യു.പി. സ്കൂളിൽ 'പാട്ടും പറച്ചിലും' സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക പ്രേമ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ പി. ശ്രീജ സ്വാഗതവും ഹാർഷ നന്ദിയും പറഞ്ഞു. ക്യാമ്പിൽ 'സുരക്ഷ ഒരു മുൻകരുതൽ' എന്ന വിഷയത്തിൽ പേരാമ്പ്ര അഗ്നിരക്ഷ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് എടുത്തു. ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിന്റെയും അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളുടെയും പ്രായോഗിക പരിശീലനവും നൽകി. ഇലക്ട്രിക്കൽ ഫയറിനെ കുറിച്ചും വൈദ്യുതോപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോഴുള്ള മുൻ കരുതലുകളും, റോഡ് സുരക്ഷ മാർഗ്ഗങ്ങളെക്കുറിച്ചും വിശദീകരിച്ചു. 

NDR News
16 Mar 2025 08:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents