headerlogo
education

സുരക്ഷയുടെ ബാലപാഠങ്ങൾ തേടി കൂത്താളി എ.യു.പി. സ്കൂളിലെ കുരുന്നുകൾ

വിദ്യാർത്ഥികൾ പേരാമ്പ്ര ഫയർ സ്റ്റേഷൻ സന്ദർശിച്ചു

 സുരക്ഷയുടെ  ബാലപാഠങ്ങൾ തേടി കൂത്താളി എ.യു.പി. സ്കൂളിലെ കുരുന്നുകൾ
avatar image

NDR News

21 Mar 2025 09:47 AM

പേരാമ്പ്ര: കൂത്താളി എ.യു.പി. സ്കൂളും കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ജെൻഡർ വികസന വിഭാഗവും സംയുക്തമായി ഫയർ സ്റ്റേഷൻ സന്ദർശനം സംഘടിപ്പിച്ചു. നാല്പതോളം കൊച്ചു മിടുക്കരും അദ്ധ്യാപകരും കുടുംബശ്രീ പ്രവർത്തകരുമാണ് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ എത്തിയത്. സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ സ്വയം രക്ഷയുടെ ബാലപാഠങ്ങൾ കുട്ടികൾക്ക് ലളിതമായി വിശദീകരിച്ചുകൊടുത്തു. 

      നിലയത്തിലെ ഉദ്യോഗസ്ഥരായ കെ.കെ. ഗിരീശൻ, എസ്. അശ്വിൻ എന്നിവർ വിവിധതരം രക്ഷാപ്രവർത്തന ഉപകരണങ്ങൾ പരിചയപ്പെടുത്തി കൊടുക്കുകയും ഫയർ എൻജിന്റെ പ്രവർത്തനങ്ങൾ പ്രയോഗികമായി പ്രദർശിപ്പിക്കുകയും ചെയ്തു. സി.ഡി.എസ്. കോഡിനേറ്റർ ശ്രീഷ്മ, സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശൻ എന്നിവർ നേതൃത്വം നൽകി.

NDR News
21 Mar 2025 09:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents