headerlogo
education

കാവുന്തറ എയുപി സ്കൂൾ ലഹരിക്കെതിരെ ബഹുജന നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർ സി.രാജീവൻ ഉദ്ഘാടനം ചെയ്തു

 കാവുന്തറ എയുപി സ്കൂൾ ലഹരിക്കെതിരെ ബഹുജന നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
avatar image

NDR News

23 Mar 2025 10:07 PM

കാവുന്തറ: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ലഹരി വ്യാപനത്തിനുമെതിരെ കാവുന്തറ യുപി സ്കൂളിന്റെ നേതൃത്വത്തിൽ ബഹുജന നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികൾ, സ്കൗട്ട് ഗൈഡ് അംഗങ്ങൾ, രക്ഷിതാക്കൾ, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രവർത്തകർ തുടങ്ങി നൂറു കണക്കിനാളുകൾ പങ്കെടുത്തു. സ്കൂളിൽ നിന്നും ആരംഭിച്ച് പള്ളിയത്ത് കുനിയിൽ സമാപിച്ച നൈറ്റ് മാർച്ച് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.ഷൈമ ഫ്ലാഗ് ഓഫ് ചെയ്തു. പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർ സി.രാജീവൻ ഉദ്ഘാടനം ചെയ്തു. 

      റിട്ടയേർഡ് എക്സൈസ് ഇൻസ്പെക്ടർ സി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് വി കെ റാഷിദ് അധ്യക്ഷം വഹിച്ചു. പ്രധാനധ്യാപിക കെ കെ പ്രസീത, സ്കൂൾ മാനേജർ എം ഉണ്ണികൃഷ്ണൻ നായർ, ടി പത്മനാഭൻ, എ കെ സുരേഷ് ബാബു, ഫാത്തിമ ഷാനവാസ്, എം സത്യനാഥൻ, കെ ടി സുലേഖ, എം സജു, ടി നിസാർ, എസ് എൽ കിഷോർകുമാർ, സത്യൻ കുളിയാപൊയിൽ, വി.പി. സുനിൽ, കെ ടി കെ റഷീദ്, രേഷ്മ ബി, രാഹുൽ കോതേരി എന്നിവർ നേതൃത്വം നൽകി. കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ സംഗീത ശിൽപവും, ലഹരി വിരുദ്ധ പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി നടന്നു.

 

NDR News
23 Mar 2025 10:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents