ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിൽ ചെണ്ട പരിശീലനം തുടങ്ങി
എസ്.എം.സി. ചെയർമാൻ ഷിബിഷ് ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിൽ മഴവിൽ മ്യൂസിക് അക്കാദമിയുടെ ചെണ്ട പരിശീലനത്തിന് തുടക്കമായി. എസ്.എം.സി. ചെയർമാൻ ഷിബിഷ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ കുട്ടികൾക്ക് നൽകിവരുന്ന സംഗീത ക്ലാസ്സിന്റെ രണ്ടാം ഘട്ടമായാണ് സുധിൻ നടുവണ്ണൂരിന്റെ നേതൃത്വത്തിലുള്ള ചെണ്ട പരിശീലനം.
ഹെഡ്മാസ്റ്റർ എൻ.എം. മൂസക്കോയ അദ്ധ്യക്ഷത വഹിച്ചു. ഷീന, മുസ്തഫ പാലോളി, ഉണ്ണികൃഷ്ണൻ, മുസ്തഫ പി., ഷാജി കാവിൽ, സുമ നൗഷാദ് വി.കെ., അഭിത അനീഷ് ടി.പി., സുരേഷ്ബാബു എ.കെ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സന്ധ്യ സ്വാഗതവും അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.