പൂനത്ത് നെല്ലിശ്ശേരി എ.യു.പി. സ്കൂൾ 97-ാം യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
വാർഡ് മെമ്പർ ബുഷറ മുച്ചൂട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു

പൂനത്ത്: പൂനത്ത് നെല്ലിശ്ശേരി എ.യു.പി. സ്കൂൾ 97-ാം വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു. ഇതിൻ്റെ ഭാഗമായി യാത്രയയപ്പ് സമ്മേളനം, പ്രതിഭകളെ അനുമോദിക്കൽ, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. വാർഡ് മെമ്പർ ബുഷറ മുച്ചൂട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് വി.എം. മുഹമ്മദലി അദ്ധ്യക്ഷനായി.
ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന എ. അഷ്റഫ്, ലത ടി.പി. എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി. കേന്ദ്ര ഗവൺമെന്റിന്റെ ഇൻസ്പെയർ സ്കോളർഷിപ്പിന് അർഹയായ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ മാഹിറ, സംസ്കൃതം സ്കോളർഷിപ്പ് നേടിയ പാർവ്വതി, ലക്ഷ്മിനന്ദ, അന്നപൂർണ്ണ, കേന്ദ്ര ഗവൺമെന്റിന്റെ സയന്റിഫിക് മാരത്തോൺ സ്കോളർഷിപ്പ് നേടിയ മുഹമ്മദ് അഹ്ദൽ ഹാമി, മുഹമ്മദ് മൊയ്നുദ്ദീനുൽ ചിഷ്തി, ഹരിദേവ് എന്നീ വിദ്യാർത്ഥികളെയും, എൻ.എം.എം.എസ്. സ്കോളർഷിപ്പിന് അർഹരായ ആകാശ്, ഹാമിസുൽ ഫുഹാദ്, ഹാജറ ബത്തൂൽ എന്നീ പൂർവ വിദ്യാർത്ഥികളെയും അനുമോദിച്ചു.
ഇ. ബഷീർ, നിയാസ് കെ.പി., ടി. എൻ അബ്ദുള്ള, നജ്മ എൻ.കെ., അർഷാദ് എൻ.കെ., മുഹമ്മദ് യാസീൻ, അൻവർ പൂനത്ത്, രശ്മി വി.വി., സുരേഷ് ചീനിക്കല എന്നിവർ സംസാരിച്ചു.