headerlogo
education

എസ്എസ്എൽസി പരീക്ഷ ഫലം മെയ് 9ന് പ്രസിദ്ധീകരിക്കും

എൽ എസ് എസ് യു എസ് എസ് പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കും

 എസ്എസ്എൽസി പരീക്ഷ ഫലം മെയ് 9ന് പ്രസിദ്ധീകരിക്കും
avatar image

NDR News

29 Apr 2025 01:45 PM

തിരുവനന്തപുരം:  ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം മെയ് 9ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ എസ്എസ്എൽസി കേന്ദ്രീകൃത മൂല്യനിർണയം സമാപിച്ചിട്ടുണ്ട്.ഇനി ടാബ്ലിക്കേഷൻ ജോലികളും ഗ്രേസ്മാർക്ക് എൻട്രിയുമാണ് വരുത്തേണ്ടത്.എല്ലാം കഴിയുമ്പോൾ മെയ് 9 ആകുമ്പോഴേക്കും റിസൾട്ട് പ്രഖ്യാപിക്കാൻ കഴിയുമെന്ന് മന്ത്രി അറിയിച്ചു.

    എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വി ശിവൻകുട്ടി. എട്ടാം ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വർഷം മുതൽ കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു. 5,6,7 ക്ലാസ്സുകളിലും സബ്ജക്ട് മിനിമം നടപ്പാക്കും. പുതുക്കിയ പാഠപുസ്തകം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവൻ അധ്യാപകർക്കും മെയ് 13 മുതൽ പരിശീലനം നല്‍കും. സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ എഴുതിയത്. അതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമുണ്ട്. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ 8 കുട്ടികളും പരീക്ഷ എഴുതി.

 

 

NDR News
29 Apr 2025 01:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents