headerlogo
education

എയ്ഡഡ് വിദ്യാലയങ്ങൾ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആരംഭം കുറിച്ചു; കെ.എം. സച്ചിൻ ദേവ് എം.എൽ.എ.

വാകയാട് എച്ച്.എസ്.എസ്. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി

 എയ്ഡഡ് വിദ്യാലയങ്ങൾ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആരംഭം കുറിച്ചു; കെ.എം. സച്ചിൻ ദേവ് എം.എൽ.എ.
avatar image

NDR News

30 Apr 2025 09:46 PM

നടുവണ്ണൂർ: കേരളപ്പിറവിയ്ക്കു മുമ്പേയുള്ള മദിരാശി സംസ്ഥാനത്തിൻ്റെ ഭാഗമായുള്ള കേരളത്തിൽ വിദ്യാലയങ്ങൾ വിരളമായിരിക്കെ വിദ്യാഭ്യാസ പുരോഗതിയ്ക്ക് പിന്തുണ നൽകിയതിൽ എയ്ഡഡ് വിദ്യാലയങ്ങൾക്കുള്ള പങ്ക് വിസ്മരിക്കുവാൻ കഴിയില്ലെന്ന് ബാലുശ്ശേരി എം.എൽ.എ. അഡ്വ. കെ.എം.vസച്ചിൻദേവ്‌ പ്രസ്താവിച്ചു. ഒരു വർഷം നീണ്ടു നില്ക്കുന്ന എഴുപത്തി അഞ്ചാം വാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

      കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ലോഗോ ഡിസൈൻ ചെയ്ത അജീഷ് പയ്യോളിയെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചടങ്ങിൽ ആദരിച്ചു. 1950 സ്കൂൾ ആരംഭിക്കുകയും 1954 വർഷത്തിൽ ആദ്യ എസ്.എസ്.എൽ.സി. പരീക്ഷ എഴുതി അദ്ധ്യാപക സേവനത്തിൽ നിന്ന് വിരമിച്ച നവതി പൂർത്തിയാക്കിയ പൂർവ വിദ്യാർത്ഥികളായ ഇ. രാഘവൻ നായർ, എം.വി. ഗോവിന്ദൻ കുട്ടി കിടാവ്, എം. അച്ചുതൻ നമ്പ്യാർ, കെ.എം. ശങ്കരൻ ഗുരുക്കൾ, കെ. കുട്ട്യാലി, കെ. മനോരമ എന്നിവരെ മാനേജർ ഒ.എം. കൃഷ്ണകുമാർ ഉപഹാരം നൽകി ആദരിച്ചത് വേറിട്ട അനുഭവമായി മാറി.

     പ്രിൻസിപ്പാൾ ഡോ.പി. ആബിദ, ജനപ്രതിനിധികളായ കെ.കെ. സിജിത്ത്, ബിന്ദു ഹരിദാസ്, ഗീത കെ., ഉണ്ണികൃഷ്ണൻ മണിലായിൽ, കെ.കെ. ഷംന, നഫീസ വഴുതനപ്പറ്റ, സദാനന്ദൻ പാറക്കൽ, പ്രഥമാദ്ധ്യാപിക ടി. ബീന, മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡൻ്റ് സി.കെ. അശോകൻ, സെക്രട്ടറി വി.പി. ഗോവിന്ദൻ കുട്ടി, ട്രഷറർ പി.മുരളീധരൻ നമ്പൂതിരി, നിസാർ ചേലേരി, എം. സതീഷ് കുമാർ സംസാരിച്ചു. ബ്രോബ്രാൻ്റ് കലിക്കറ്റ് അവതരിപ്പിച്ച ഗാനമേളയും ഉദ്ഘാടന ആഘോഷത്തോടനുബന്ധിച്ച് നടത്തി.

NDR News
30 Apr 2025 09:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents