എസ്എസ്എൽസി എ പ്ലസ് വിജയത്തിൽ ചക്കാലക്കൽ മുന്നിൽ,സർക്കാർ മേഖലയിൽ മേപ്പയ്യൂർ കോക്കല്ലൂർ നടുവണ്ണൂർ സ്കൂളുകൾ
സ്വകാര്യമേഖലയിൽ മേമുണ്ടയും കൊടിയത്തൂരും പേരാമ്പ്രയും മികച്ച പ്രകടനം നടത്തി

പേരാമ്പ്ര: എസ്എസ്എൽസി പരീക്ഷയുടെ ഫലം പൂർണമായി പുറത്തു വന്നപ്പോൾ ജില്ലയിൽ എ പ്ലസ് എണ്ണത്തിൽ സ്വകാര്യ സർക്കാർ മേഖലകളിൽ സ്കൂളുകൾ മികച്ച പ്രകടനം നടത്തി.നിരവധി സ്കൂളുകൾ 100% ഉപരിപഠന യോഗ്യത നേടി. ചില സ്കൂളുകൾ എ പ്ലസ് എണ്ണം വർദ്ധിപ്പിച്ചപ്പോഴും ഏതാനും കുട്ടികൾ തോറ്റുപോയത് വിജയത്തിൻറെ തിളക്കം കുറച്ചു.എയ്ഡഡ് വിഭാഗത്തിൽ 1067 കുട്ടികളെ പരീക്ഷയെഴുതിച്ച് 216 പേരെ മുഴുവൻ എപ്ലസിന് അർഹരാക്കിയ ചക്കാലക്കൽ സ്കൂൾ ആണ് എണ്ണത്തിൽ ഒന്നാമത്. എന്നാൽ ഇവിടെ രണ്ടു കുട്ടികൾ പരാജയപ്പെട്ടു.മേമുണ്ടയിൽ 863 പേർ പരീക്ഷ എഴുതിയപ്പോൾ 175 പേർക്ക് മുഴുവൻ എ പ്ലസ് കിട്ടി. ഒരു കുട്ടി ഉപരിപഠന യോഗ്യത നേടിയില്ല. കൊടിയത്തൂരിൽ 796 ൽ 164 പേർ മുഴുവൻ എപ്ലസിന് അർഹരായപ്പോൾ ഒരു കുട്ടി മാത്രം ഉപരിപഠന യോഗ്യത നേടിയില്ല.
സർക്കാർ മേഖലയിൽ ഇത്തവണയും എ പ്ലസ് എണ്ണത്തിൽ മികച്ച പ്രകടനം നടത്തിയത് മേപ്പയ്യൂർ സ്കൂളാണ്. ഇവിടെ പരീക്ഷ എഴുതിയ 783 പേരിൽ 161 പേർ മുഴുവൻ എ പ്ലസിന് അർഹരായി എങ്കിലും ഒരു കുട്ടി പരാജയപ്പെട്ടു. പേരാമ്പ്രയിൽ 497 പേർ പരീക്ഷയെഴുതിയപ്പോൾ 100% വും147 കുട്ടികൾക്ക് മുഴുവൻ എ പ്ലസും ലഭിച്ചു. കുന്നമംഗലം സ്കൂളിൽ 104 പേർക്കാണ് മുഴുവൻ എ പ്ലസ്. 599 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്.സിറ്റിയിലെ പ്രൊവിഡൻസ് സ്കൂളിൽ 103 പേർ ഫുൾ എ പ്ലസ് നേടി. സർക്കാർ വിഭാഗത്തിൽ മേപ്പയ്യൂർ സ്കൂളിന് പിറകിൽ 100% വിജയവും 124 ഫുൾ എ പ്ലസ് മായി കോക്കല്ലൂർ സ്കൂളും 100% വിജയവും 123 ഫുൾ എ പ്ലസ് മായി നടുവണ്ണൂർ ജിഎച്ച്എസ്എസും മികച്ച പ്രകടനം നടത്തി.123 എ പ്ലസ് ലഭിച്ചെങ്കിലും പയ്യോളി ഹൈസ്കൂളിന് രണ്ട് കുട്ടികൾ പരാജയപ്പെട്ടതിനാൽ 100% വിജയം നഷ്ടപ്പെട്ടു.കുട്ടിയുടെ കൊലപാതകം കൊണ്ട് ശ്രദ്ധിക്കപ്പെട്ട താമരശ്ശേരി ജിവിഎച്ച്എസ്എസ് 33 കുട്ടികൾക്ക് മുഴുവൻ എ പ്ലസ് ലഭിച്ചു കേസിൽ ഉൾപ്പെട്ട കുട്ടികളുടെ ഫലം തടഞ്ഞു വെക്കുകയും രണ്ടു കുട്ടികൾ പരാജയപ്പെടുകയും ചെയ്തതോടെ ഇവിടെ വിജയ ശതമാനം കുറഞ്ഞു. കോഴിക്കോട് ജില്ലയിലെ മികച്ച നേട്ടം ഉണ്ടാക്കിയ ചില സ്കൂളിലെ ഫലങ്ങൾ.സ്കൂളിൻറെ പേര്, മുഴുവൻ എ പ്ലസ് ,പരീക്ഷ എഴുതിയവരുടെ എണ്ണം ശതമാനം എന്ന ക്രമത്തിൽ തോറ്റ കുട്ടികളുടെ എണ്ണം ബ്രാക്കറ്റിൽ നല്കിയിരിക്കുന്നു.
കായണ്ണ 56 -12 - 100,വാകയാട് 6 - 96- 100, നന്മണ്ട 102 -371 -100 , കുട്ടമ്പൂർ 29 -162 -100 , ബാലുശ്ശേരി ഗേൾസ് 60 - 194- 100, പാലോറ 16- 150 -100 , നൊച്ചാട് 92 (5) 457-98.90, വെങ്ങപ്പറ്റ 11 -49- 100, കൂത്താളി 19 -107 -100 , പൂവമ്പായി 14 (1) 112-99.10, കോക്കല്ലൂർ 124- 512 -100 , കൊളത്തൂർ 26 - 117 - 100, മർക്കസ് 23 (2) 400 - 99.5 ,ചേന്നമംഗല്ലൂർ 112 -321- 100, അരിക്കുളം 21 -174- 100,ജെ എൻ എം വടകര 68 -254 -100 , പയ്യോളി 123 (2) 730 - 99.72, അത്തോളി 45(2) - 383 , കുറ്റ്യാടി 98 (1) - 643 - 99.84, തിരുവള്ളൂർ 68- 315 - 100,വട്ടോളി സംസ്കൃതം 79- 366 - 100,വടക്കുമ്പാട് 60- 323 - 100, നടക്കാവ് 70 - 433 - 100, പ്രൊവിഡൻസ് 13 -293 -100 ,സെൻറ് ജോസഫ് ബോയ്സ് 72- 100- 32, മെഡിക്കൽ കോളേജ് ക്യാമ്പസ് 71 -59- 100, ജിജിഎച്ച്എസ് ഫറൂഖ് 98 (9) 870-98.96