സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 93.66 % വിജയം
വിജയശതമാനത്തില്‍ തിരുവനന്തപുരവും വിജയവാഡയും ഒപ്പത്തിനൊപ്പമാണ്.

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.66 ആണ് വിജയശതമാനം. cbse.nic.in, www.results.nic.in, results.digilocker.gov.in, umang.gov.in വെബ്സൈറ്റുകള്‍ വഴി ഫലം അറിയാം. വിജയശതമാനത്തില്‍ തിരുവനന്തപുരവും വിജയവാഡയും ഒപ്പത്തിനൊപ്പ മാണ്. വിജയശതമാനത്തില്‍ പിന്നിൽ ഗുവാഹത്തി മേഖലയാണ്. വിജയിച്ചവരില്‍ 92.63 ശതമാനം ആൺകുട്ടികളാണ്. പെൺകുട്ടി കളുടെ വിജയശതമാനം 95% ആണ്.
പ്ലസ്ടു ഫലം രാവിലെ പ്രഖ്യാപിച്ചിരുന്നു. 88.39 ആണ് വിജയശതമാനം. 16,92,794 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി യതില്‍ 14,96,307 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.
വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് . രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ്. കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം.