ആവള കുട്ടോത്ത് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ് സംഘടിപ്പിച്ചു
പ്രശസ്ത സാഹിത്യകാരൻ വി.ആർ. സുധീഷ് ഉദ്ഘാടനം ചെയ്തു

ആവള: പ്രശംസാർഹമായ സേവനത്തിന് ശേഷം ആവള കുട്ടോത്ത് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകൻ മോഹനൻ ചേനോളി, ലാബ് അസിസ്റ്റന്റ് കെ.എം. മത്തായി എന്നിവർക്ക് സ്കൂൾ പി.ടി.എയുടെയും നാട്ടുകാരുടെയും സംയുക്ത ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പ്രശസ്ത സാഹിത്യകാരൻ വി.ആർ. സുധീഷ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് ലിജി കെ. അദ്ധ്യക്ഷത വഹിച്ചു. എം. കുഞ്ഞമ്മത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നഫീസ കൊയിലോത്ത്, വിജയൻ ആവള, കൊയിലോത്ത് ഗംഗാധരൻ, ബി.എം. മൂസ, കെ. മോഹനൻ, കൊറ്റോത്ത് അപ്പുക്കുട്ടി, ഹൈസ്കൂൾ ഹെഡ് മാസ്റ്റർ സന്തോഷ് സാദരം, എച്ച്.എം.സി. ചെയർമാൻ മൊയ്‌തു മലയിൽ, എം.പി.ടി.എ. പ്രസിഡന്റ് ഷിജി വി.കെ., പി.ടി.എ. വൈസ് പ്രസിഡന്റ് കെ. അമ്മത്, ഹരിദാസൻ, സോമൻ കടലൂർ, അക്ഷയ് ദാസ് സി.കെ. തുടങ്ങിയവർ സംസാരിച്ചു. ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ എൻ. സജീവൻ സ്വാഗതവും ഉണ്ണികൃഷ്ണൻ ടി.എം. നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി പ്രശസ്ത ചിത്രകാരന്മായ അഭിലാഷ് തിരുവോത്ത്, ഡോ. സോമൻ കടലൂർ, ലിതേഷ് കരുണാകരൻ, സചിത്രൻ പേരാമ്പ്ര, സുരേഷ്എന്നിവരുടെ നേതൃത്വത്തിൽ ചിത്രകലാ ക്യാമ്പും, മോഹനൻ ചേനോളിയുടെ ‘നീയിതു കാണാതെ പോകയോ’ എന്ന പുസ്തക ചർച്ചയും നടന്നു.