headerlogo
education

ഹയർസെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ

സ്കൂളിൽ നടന്ന വിജയാഘോഷ പരിപാടി പ്രിൻസിപ്പൽ പി.ശ്യാമള കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

 ഹയർസെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ
avatar image

NDR News

25 May 2025 10:19 AM

   ചിങ്ങപുരം :ഹയർസെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ. 95 % വിജയം കരസ്ഥമാക്കി മേലടി സബ് ജില്ലയിൽ തുടർച്ചയായി വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തിയത് മികച്ച നേട്ടമായി.

  കൊമേഴ്സ് വിഭാഗം ഒൻപതാം തവണ 100% വിജയം കരസ്ഥമാക്കിയത് വിജയത്തിന് മാറ്റ് കൂട്ടി. കൊയിലാണ്ടി താലൂക്കിൽ വിജയശതമാനത്തിലും മുഴുവൻ വിഷയങ്ങളിലെ A+ ശതമാനത്തിലും രണ്ടാം സ്ഥാനത്താണ് വിദ്യാലയം. 41 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി.

 കോഴിക്കോട് ജില്ലയിലെ 150 ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ വിജയശതമാനത്തിൽ ഇരുപതാം സ്ഥാനത്താണ്. സ്കൂളിൽ നടന്ന വിജയാഘോഷ പരിപാടി പ്രിൻസിപ്പൽ പി.ശ്യാമള കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മാനേജർ ഇ സുരേഷ് ബാബു, പി.ടി.എ പ്രസിഡൻറ് ലിനീഷ് തട്ടാരി, പ്രധാനാധ്യാപിക ടി. ഒ.സജിത അധ്യാപകരായ ആർ.എസ്. രജീഷ്, പി.ഐ അനീഷ് , ഐ.വി മഞ്ജുഷ, എസ്. രഗിന തുടങ്ങിയവർ സംസാരിച്ചു.

NDR News
25 May 2025 10:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents