headerlogo
education

ഹയര്‍സെക്കന്ററി അധ്യാപക സ്ഥലം മാറ്റം: അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

ട്രാൻസ്ഫർ പ്രക്രിയയുടെ വിശദാംശങ്ങൾ www.dhsetransfer.kerala.gov.in പോർട്ടലിൽ

 ഹയര്‍സെക്കന്ററി അധ്യാപക സ്ഥലം മാറ്റം: അന്തിമ  പട്ടിക പ്രസിദ്ധീകരിച്ചു
avatar image

NDR News

26 May 2025 06:11 AM

തിരുവനന്തപുരം: സർക്കാര്‍ ഹയർ സെക്കന്ററി സ്കൂള്‍ അധ്യാപകരുടെ 2025-26-ലെ ഓണ്‍ലൈന്‍ വഴിയുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട അന്തിമ പട്ടിക പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രസിദ്ധീകരിച്ചു. ട്രാൻസ്ഫർ പ്രക്രിയയുടെ വിശദാംശങ്ങൾ www.dhsetransfer. kerala.gov.in പോർട്ടലിൽ ലഭ്യമാണ് . ഈ വർഷം ആദ്യമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) മേല്‍നോട്ടത്തില്‍ ട്രാൻഫർ പ്രക്രിയ മെയ് 31 നു മുമ്പ് പൂർത്തിയാക്കും എന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു .

      8202 അപേക്ഷകളാണ് ജനറല്‍ ട്രാന്‍സ്ഫറിനായി ഈ വര്‍ഷം ലഭിച്ചത്. ഇതില്‍ 4979 അധ്യാപകര്‍ക്ക് മറ്റു സ്കൂളുകളിലേക്കും 3223 അധ്യാപകര്‍ക്ക് അവര്‍ നിലവില്‍ ജോലി ചെയ്യുന്ന സ്കൂളുകളിലേയ്ക്കും പ്രൊവിഷണല്‍ ലിസ്റ്റ് പ്രകാരം ട്രാന്‍സ്ഫര്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 3552 അധ്യാപകര്‍ക്ക് അവരുടെ ഒന്നാമത്തെ ചോയ്സും 798 അധ്യാപകര്‍ക്ക് രണ്ടാമത്തെ ചോയ്സും ലഭിച്ചിട്ടുണ്ട്. 470 അധ്യാപകര്‍ക്ക് മൂന്നാമത്തെയും 321 അധ്യാപകര്‍ക്ക് നാലാമത്തേയും ചോയ്സുകള്‍ ലഭിച്ചു.

 

 

NDR News
26 May 2025 06:11 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents