പ്ലസ് ടു പൊതുപരീക്ഷയിൽ കൂട്ടായ്മയുടെ വിജയയാത്രയുമായി ജി.എച്ച്.എസ്.എസ് കോക്കല്ലൂർ
സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ആറ് ബാച്ചുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്.

കോക്കല്ലൂർ:സംസ്ഥാനത്ത് ഹയർ സെക്കന്ററിക്ക് തുടക്കമിട്ടപ്പോൾ 1990ൽ സംസ്ഥാനതല ഹയർ സെക്കന്ററിയുടെ ഉദ്ഘാടനം നടന്ന കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇത്തവണയും പ്ലസ്ടു പൊതു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. കൂട്ടായ്മയുടെ വിജയയാത്ര തുടരുകയാണ്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ആറ് ബാച്ചുകളുള്ള ഈ വിദ്യാലയത്തിൽ മൂന്ന് സയൻസ് ബാച്ചുകൾ, രണ്ട് കൊമേഴ്സ് ബാച്ചുകൾ, ഒരു ഹ്യുമാനിറ്റീസ് ബാച്ച് എന്നിവയിലായി 38 കുട്ടികൾ സമ്പൂർണ്ണ എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയിരിക്കുന്നു.
സയൻസിൽ 34 കുട്ടികളും കൊമേഴ്സിൽ 2 കുട്ടികളും ഹ്യുമാനിറ്റീസിൽ 2 കുട്ടികളും ആണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയിരിക്കുന്നത്. അഞ്ച് വിഷയങ്ങളിൽ എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയിരിക്കുന്നത് 25 കുട്ടികളാണ്.സയൻസിൽ 95.8% വും കൊമേഴ്സിൽ 70.7% വും ഹ്യുമാനിറ്റീസിൽ 70.16%വും ആണ് ഈ വിദ്യാലയത്തിലെ വിജയ ശതമാനം.
6 ക്ലാസ്സുകളിലുള്ള 382 കുട്ടിക ളാണ് ഇത്തവണ കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്ലസ്ടു പൊതു പരീക്ഷ എഴുതിയത്.എസ് എൽ ശിവനന്ദ, ഇ കെ നിവേദ്യ, പി എം ആകാശ്, എസ് ആർ ആര്യശ്രീ,പി പി റിഫ ഫാത്തിമ, പി കെ നിഹ ഫാത്തിമ, എസ് പി ശിവപ്രിയ, എ ഫാത്തിമ ലിയാന, ഫാത്തിമ ഹാദിയ, എൻ ആയിഷ മിസ്‌ന,ബി കൃഷ്ണപ്രിയ, പാർവണ ജയേഷ്, യു വി ആര്യ കൃഷ്ണ, അമേയ അനിൽ,എ ജെ അദ്വൈത്,ആർ ഋഷികേശ്,എൻ പി നവ്യ, ടി റിന്ദ ലെനിൻ, ആർ രുദാജിത്ത്, നന്ദകിഷോർ, യദു കൃഷ്ണ റാം, പി ആർ കാർത്തിക്, ബി എസ് ഗോപിക, ടി ഐഷ ഷദ ബിന്ദ് നിസാർ, ജെ ഗായത്രി, അനിരുദ്ധ് വി ബൈജു, കെ അഫ്രിൻ, പി എസ് ശിവേന്ദു, എം അദീബ് റൈഹാൻ, വി ആർ രാഹുൽ, ഡി ദേവാനന്ദ്, ഒ പി ദൃശ്യാഞ്ജലി, പി സൗഭാഗ്യ, സി അൻസാനിയ, ഡി എസ് ആദിത്ത്, വി ടി ഹരിദേവ്, ശ്രാവൺ എസ് അരുൺ, നിഹാര നിധീഷ് എന്നിവരാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയിരിക്കുന്നത്.