പേരാമ്പ്ര ഹെവൻസ് പ്രീ സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു
അസറ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ഹെവൻസ് പ്രീ സ്കൂൾ പ്രവേശനോത്സവം അസറ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് ജറീഷ് സി കെ അദ്ധ്യക്ഷനായി. സിറാജ് മേപ്പയൂർ മുഖ്യ പ്രഭാഷണം നടത്തി.
ഹെവൻസ് പ്രസിഡന്റ് കെ. മുബീർ, സെക്രട്ടറി ടി. ഷൈമ, ഓർഫനേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് പച്ചിലേരി അബ്ദുറഹ്മാൻ, ട്രഷറർ കെ. ഇമ്പിച്യാലി, കമ്മിറ്റി അംഗങ്ങളായ ടി. അബ്ദുസ്സലാം, സുബൈദ വി.ടി., എൻ. അഹ്‌മദ് മദീനി, മമ്മു പി.കെ. എന്നിവർ സംസാരിച്ചു. ഹെവൻസ് പ്രിൻസിപ്പൽ നജ്മ യു. സ്വാഗതവും മാനേജർ സി. സലീം സമാപനവും നടത്തി. റിൻസ മറിയം ഖിറാഅത്ത് നടത്തി.