headerlogo
education

വർണ്ണാഭമായി ചെറുവണ്ണൂർ എ.എൽ.പി. സ്കൂളിലെ പ്രവേശനോത്സവം

ഗ്രാമ പഞ്ചായത്ത് മെമ്പർ ബാലകൃഷ്ണൻ എ. ഉദ്ഘാടനം ചെയ്തു

 വർണ്ണാഭമായി ചെറുവണ്ണൂർ എ.എൽ.പി. സ്കൂളിലെ പ്രവേശനോത്സവം
avatar image

NDR News

02 Jun 2025 01:45 PM

ചെറുവണ്ണൂർ: ചെറുവണ്ണൂർ എ.എൽ.പി. സ്കൂൾ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് മെമ്പർ ബാലകൃഷ്ണൻ എ. ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക സജിന സി.എസ്. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുനീർ എം.വി. നന്ദിയും പറഞ്ഞു. പി.ടി.എ. പ്രസിഡൻ്റ് ഉദേഷ് കെ. അദ്ധ്യക്ഷനായി. രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ ജേതാവ് മുൻ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ പി.സി. പ്രേമൻ മുഖ്യാതിഥിയായി സംസാരിച്ചു. മൂന്നാംഘട്ട നീന്തൽ പരിശീലനം പൂർത്തീകരിച്ച 46 കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മുൻ പ്രധാന അദ്ധ്യാപിക വത്സല കെ.കെ. സംഭാവന ചെയ്ത ഗ്യാസ് അടുപ്പിന്റെ വിതരണം നിർവഹിച്ചു. 

     മാനേജർ എം രാജീവൻ, പി.ടി.എ. വൈസ് പ്രസിഡൻ്റ് സുധീഷ് എം.കെ., എം.പി.ടി.എ. ചെയർ പേഴ്സൺ അഞ്ജിത പി.പി., വത്സല കെ.കെ., ബിജീഷ് കെ.പി., ലിജു സി., ശ്രീലേഷ് എൻ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

NDR News
02 Jun 2025 01:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents