കൂത്താളി പഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമായി
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു

കൂത്താളി: കൂത്താളി പഞ്ചായത്ത് തല പ്രവേശനോത്സവം കൂത്താളി എ.യു.പി. സ്കൂളിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു അദ്ധ്യക്ഷയായി.
ഹെഡ് മാസ്റ്റർ പി. ആദർശ്, ബി.പി.സി. കെ. ഷാജിമ, പി.ടി.എ. പ്രസിഡന്റ് കെ.എം. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.വി. മുരളി, ആർ.കെ. മുനീർ, കെ. അർജുൻ, കെ. സൂസി, പി.പി. സുധ എന്നിവർ സംസാരിച്ചു.