കുരുന്നു കൊഞ്ചലിനൊപ്പം നടുവണ്ണൂർ ജി.എം.എൽ.പി. സ്കൂൾ പ്രവേശനോത്സവം
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എം. ശശി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂർ പ്രവേശനോത്സവം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എം. ശശി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് വിനീഷ് കോയക്കാട് അദ്ധ്യക്ഷത വഹിച്ചു.
സുമ സി.ബി. മുഖ്യാതിഥിയായി. എം.പി.ടി.എ. പ്രസിഡൻ്റ് ജംഷീല പി.വി., ഷൈജു കെ., ശരണ്യ ബി.എസ്., ദിവ്യ ഡി., അമൃത സി.എച്ച്. എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിന്ധു എം.കെ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. മുബീർ നന്ദിയും പറഞ്ഞു.