നൊച്ചാട് എ.എം.എൽ.പി. സ്കൂൾ പ്രവേശനോത്സവം ആഘോഷമായി
വാർഡ് മെമ്പർ സനില ചെറുവറ്റ പരിപാടി ഉദ്ഘാടനം ചെയ്തു

നൊച്ചാട്: നൊച്ചാട് എ.എം.എൽ.പി. സ്കൂൾ പ്രവേശനോത്സവം വിപുലമായി നടന്നു. പ്രധാന അദ്ധ്യാപിക എ.കെ. അസ്മ അദ്ധ്യക്ഷയായി. വാർഡ് മെമ്പർ സനില ചെറുവറ്റ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റിട്ട. പ്രധാന അദ്ധ്യാപകനും മോട്ടിവേറ്ററുമായ കെ.കെ. ചേലിയ മുഖ്യാതിഥിയായി പങ്കെടുത്തു. പുതുതായി അഡ്മിഷൻ നേടിയ കുട്ടികളെ മാനേജർ മുഹമ്മദ് സ്വീകരിച്ചു.
ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ടി.കെ. അസൈനാർ, എം.പി.ടി.എ. പ്രസിഡൻ്റ് ഹൈറുന്നിസ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹരിതവേദി നൊച്ചാട്, ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി എന്നീ സംഘടനകൾ പഠനോപകരണ കിറ്റ് സ്കൂൾ അധികൃതർക്ക് കൈമാറി. എസ്.ആർ.ജി. കൺവീനർ റിയാസ് എൻ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലിനിയ കെ.എ. നന്ദിയും പറഞ്ഞു.