headerlogo
education

വിപുലമായ പരിപാടികളോടെ കീഴരിയൂർ കണ്ണോത്ത് യു.പി. സ്കൂളിലെ പരിസ്ഥിതി ദിനാചരണം

സീനിയർ സിവിൽ പോലീസ് ഓഫീസറും മാതൃകാ കർഷകനുമായ ഒ.കെ. സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു

 വിപുലമായ പരിപാടികളോടെ കീഴരിയൂർ കണ്ണോത്ത് യു.പി. സ്കൂളിലെ പരിസ്ഥിതി ദിനാചരണം
avatar image

NDR News

05 Jun 2025 06:17 PM

കീഴരിയൂർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂർ കണ്ണോത്ത് യു.പി. സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. സീനിയർ സിവിൽ പോലീസ് ഓഫീസറും മാതൃകാ കർഷകനുമായ ഒ.കെ. സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെസ്മിസ്ട്രസ് കെ. ഗീത അദ്ധ്യക്ഷയായി. എm ശ്രീജ പരിസ്ഥിതി ദിന പ്രതിജ്ഞക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് മെമ്പർ എം. സുരേഷ്, ബി. ഡലീഷ് എന്നിവർ സംസാരിച്ചു. സി.എം. പവീഷ് സ്വാഗതവും നിയ നൗറിൻ നന്ദിയും പറഞ്ഞു.

     തുടർന്ന് സ്കൂൾ കോമ്പൗണ്ടിൽ ഫലവൃക്ഷത്തൈ നട്ടു. ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥി ക്വിസ്, ചിത്രരചനാ മത്സരം, പോസ്റ്റർ പ്രദർശനം, മഴ നടത്തം, പതിപ്പ് നിർമ്മാണം തുടങ്ങിയ പരിപാടികളും നടത്തും.

NDR News
05 Jun 2025 06:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents