മേപ്പയൂർ ജി.വി.എച്ച്.എസ്.എസും മേപ്പയൂർ സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി
ബാങ്ക് പ്രസിഡൻ്റ് കെ. രാജീവൻ ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: മേപ്പയൂർ സർവ്വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വൃക്ഷ തൈ നട്ട് ബാങ്ക് പ്രസിഡൻ്റ് കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് വി.പി. ബിജു അദ്ധ്യക്ഷനായി.
വൈസ് പ്രസിഡൻ്റ് ഷബീർ ജന്നത്ത്, സ്കൂൾ പ്രിൻസിപ്പാൾ എച്ച്.എം. കെ.എം. മുഹമ്മദ്, ഹെഡ്മിസ്ട്രസ് പ്രീതി, പരിസ്ഥിതി ക്ലബ്ബ് കൺവീനർ പി.എം. സജിഷ, സ്റ്റാഫ് പ്രതിധിധി കെ. സുധീഷ്, ബാങ്ക് ഭരണസമിതി അംഗം സുരേഷ് കീഴന, ടി.സി. സുജയ, സെക്രട്ടറി ഇൻ ചാർജ് കെ. അഖിൽ, സ്റ്റാഫ് കമ്മിറ്റി സെക്രട്ടറി സുനിൽ ഓടയിൽ തുടങ്ങിയവർ സംസാരിച്ചു.