headerlogo
education

ഗാന്ധിയൻ മൂല്യങ്ങൾ ഊട്ടി ഉറപ്പിക്കണം; എ.കെ. ശശീന്ദ്രൻ

നടുവത്തൂർ സൗത്ത് എൽ.പി സ്കൂളിൽ ഗാന്ധി ശിൽപ്പം മന്ത്രി എ.കെ.ശശീന്ദ്രൻ അനാച്ഛാദനം ചെയ്തു

 ഗാന്ധിയൻ മൂല്യങ്ങൾ ഊട്ടി ഉറപ്പിക്കണം; എ.കെ. ശശീന്ദ്രൻ
avatar image

NDR News

07 Jun 2025 08:30 AM

കീഴരിയൂർ: ഗാന്ധി മാർഗത്തിന് ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് വർത്തമാനകാലത്ത് ഏറെ അഭികാമ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. എളിമയും തെളിമയുമുള്ള ജീവിതം നയിക്കാൻ ഉതകുന്ന തരത്തിലുള്ള വിദ്യ അദ്ധ്യാപകർ കുട്ടികൾക്ക് പകർന്നു കൊടുക്കണം. ഓരോ പ്രദേശത്തുമുള്ള വിദ്യാലയങ്ങളിലെ അദ്ധ്യാപകർ കുട്ടികൾക്കും നാട്ടുകാർക്കും മാതൃകകളായി മാറുകയും വേണം. നടുവത്തൂർ സൗത്ത് എൽ.പി സ്കൂളിൽ ഗാന്ധിസ്മൃതി - 2025 ൻ്റെ ഭാഗമായി രൂപകൽപ്പന ചെയ്ത ഗാന്ധി ശില്പം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

       ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. നിർമ്മല അദ്ധ്യക്ഷനായി. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിതാ ബാബു, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ അമൽ സരാഗ, സ്കൂൾ മാനേജർ കെ. ഉണ്ണികൃഷ്ണൻ, പി.ടി.എ. പ്രസിഡൻ്റ് ടി.കെ. വിജയൻ, മുൻ പ്രധാനാദ്ധ്യാപകൻ ബി. ഉണ്ണിക്കൃഷ്ണൻ, വി.വി. ജമാൽ, എം.എൻ. വേണുഗോപാൽ, എൻ. ബിജു, ടി.യു. സൈനുദ്ദീൻ, എ.കെ. ദീപേഷ്, ടി.എം. ചന്ദ്രൻ, എ.കെ. രതീഷ് എന്നിവർ സംസാരിച്ചു. 

      ശില്പം രൂപകൽപ്പന ചെയ്ത ഗിനീഷ് ലാലു, എൽ.എസ്.എസ്. വിജയികളായ നീരജ് കൃഷ്ണ, അദ്രിനാഥ്, എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ഹരിദേവ്, ലാവണ്യ എന്നിവർക്കും മന്ത്രി ഉപഹാരങ്ങൾ നൽകി. പ്രധാനാദ്ധ്യാപിക പി. ദിവ്യ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. അമൃത നന്ദി പറഞ്ഞു.

NDR News
07 Jun 2025 08:30 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents