headerlogo
education

എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ കുട്ടികൾക്കും ഉപരി പഠനം ഉറപ്പ് വരുത്തി വാകയാട് എച്ച്.എസ്.എസ്

മെറിറ്റിൽ പ്രവേശനം ലഭിക്കാത്തവർക്ക് മാനേജ്മെൻ് ക്വാട്ടയിൽ സൗജന്യമായി പ്രവേശനം

 എസ്.എസ്.എൽ.സി വിജയിച്ച  മുഴുവൻ കുട്ടികൾക്കും ഉപരി പഠനം ഉറപ്പ് വരുത്തി വാകയാട് എച്ച്.എസ്.എസ്
avatar image

NDR News

07 Jun 2025 05:20 PM

നടുവണ്ണൂർ : വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കിയിരിക്കുകയാണ് സ്കൂൾ മാനേജ്മെൻ്റ്.മെറിറ്റിൽ പ്രവേശനം ലഭിക്കാത്തവർക്ക് മാനേജ്മെൻ് ക്വാട്ടയിൽ സൗജന്യമായി പ്രവേശനം കൊടുക്കുന്നു. കൂടാതെ ഈ അധ്യയന വർഷത്തിൽ ഹൈസ്കൂൾ പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പഠനോപകരണങ്ങളും യൂണിഫോമും സൗജന്യമായി വിതരണം ചെയ്തു.       

     ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വി. അനിത വിതരണോൽഘാടനം നിർവഹിച്ചു. ചടങ്ങിൽ സിനിമാതാരം സുധി കോഴിക്കോട് മുഖ്യാതിഥിയായി. സ്കൂൾ മാനേജർ വി. പി. ഗോവിന്ദൻകുട്ടി, പി.ടി.എ പ്രസിഡന്റ് സി. കെ. പ്രദീപൻ, മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി പി. ത്രിഗുണൻ , ട്രഷറർ കൃഷ്ണദാസ്, കെ. ഗോപാല കൃഷ്ണൻ, വി. പി. ഉണ്ണികൃഷ്ണൻ നന്മൂതിരി, മധു, മിനി,യൂസഫ്, സജിന ചെറായിൽ, സി. കെ. അശോകൻ, സജീവൻ വാകയാട്, പ്രിൻസിപ്പൾ ഡോ: ആബിദ പുതുശ്ശേരി, ഹെഡ്മിസ്ട്രസ് ടി. ബീന തുടങ്ങിയവർ സംസാരിച്ചു.

 

NDR News
07 Jun 2025 05:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents