headerlogo
education

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ" ചുട്ടെഴുത്ത് " എഴുത്തും വായനയും പദ്ധതി ആരംഭിച്ചു

എഴുത്തുകാരൻ ഡോ:പി. സുരേഷ് ഉദ്ഘാടനം ചെയ്തു.

 നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ
avatar image

NDR News

20 Jun 2025 05:45 PM

   നൊച്ചാട്: നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ചുട്ടെഴുത്ത് എന്ന പേരിൽ എഴുത്തും വായനയും വരയും ഉൾപ്പെടുത്തി വായന പരിപോഷണ പദ്ധതി ആരംഭിച്ചു.

 എഴുത്തുകാരൻ ഡോ:പി. സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട്. കെ.പി. റസാക്ക് അധ്യക്ഷത വഹിച്ചു. ജൂൺ 20 മുതൽ ജൂലായ് 20 വരെയുള്ള കാലയളവിൽ എം.ടി. അക്ഷരോത്സവമായാണ് പരിപാടി നടക്കുന്നത്. പുസ്തക ചർച്ച, എല്ലാ ക്ലാസിലും കയ്യെഴുത്ത് പതിപ്പ്. സാഹിത്യതണൽ, അക്ഷര യാത്ര,അക്ഷരമരം, മുൻകൂട്ടി നൽകിയ പുസ്തകത്തിൻ്റെ അടിസ്ഥാനത്തിൽ എല്ലാകുട്ടികളെ യും പങ്കാളികളാക്കി ആസ്വാദനം. നിരൂപണം, ചിത്രീകരണം എന്നിവ ഉൾപ്പെടുത്തി ക്ലാസ്തലത്തിൽ കയ്യെഴുത്ത് പതിപ്പ് തയ്യാറാക്കും.

    സമാപനവും പുസ്തക പ്രകാശനവും ജൂലായ് 20 ന് നടക്കും. ഹെഡ്മിസ്ട്രസ് ടി.കെ. റാബിയ പദ്ധതി പ്രഖ്യാപനം നടത്തി. വിദ്യാരംഗം കോഡിനേറ്റർ വി.എം. അഷറഫ്, സ്റ്റാഫ് സെക്രട്ടറി പി.എം. ബഷീർ, എസ്.ആർ ജി കൺവീനർ കെ.സഹീർ, എം.പി. അനസ്, പി.എം, സൗദ, ടി. ഹാജറ, അഹമ്മദ് റിയാസ് , കെ.എം. നസീർ, നിരഞ്ജന എസ്. മനോജ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ പതിപ്പിൻ്റെ പ്രകാശനവും , കവിത, കഥ സ്വന്തം രചനകൾ എന്നിവയും   അവതരിപ്പിച്ചു.

NDR News
20 Jun 2025 05:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents