ആവള ഹയർ സെക്കൻ്ററി സ്കൂളിൽ ഉന്നത വിജയികൾക്ക് അനുമോദനം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു

ആവള: കുട്ടോത്ത് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി., പ്ലസ്ടു, എൻ.എം.എം.എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സജീവൻ, ബിജിഷ കെ.എം., എം.എം. രഘുനാഥ്, ലിജി കെ., ഷിജി വി.കെ., ഹെഡ്മാസ്റ്റർ സന്തോഷ് സാദരം, അമ്മത് കരിങ്ങാടുമ്മൽ, വിജയൻ ആവള, സത്യൻ ചോല, മൊയ്തു മലയിൽ, അഖിൽ കേളോത്ത്, ഒ. മമ്മു, കെ. അപ്പുക്കുട്ടി, പ്രിൻസിപ്പാൾ സജീവൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.