headerlogo
education

ഹെഡ്മാസ്റ്റർമാരെ പ്രിൻസിപ്പൽമാരാക്കരുത്: ഹയർസെക്കൻഡറി അധ്യാപകർ സെക്രട്ടറിയേറ്റ് നടയിൽ

സെക്രട്ടറിയേറ്റ് സമരം മുൻ എം.പി., കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു

 ഹെഡ്മാസ്റ്റർമാരെ പ്രിൻസിപ്പൽമാരാക്കരുത്: ഹയർസെക്കൻഡറി അധ്യാപകർ സെക്രട്ടറിയേറ്റ് നടയിൽ
avatar image

NDR News

21 Jun 2025 07:01 PM

തിരുവനന്തപുരം: ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മാർക്ക് സ്ഥാനക്കയറ്റം നൽകി പ്രിൻസിപ്പൽമാർ ആക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് മെഡിക്കൽ സമരം സംഘടിപ്പിച്ചു പ്രസിഡണ്ടും എംപിയും ആയിരുന്ന കെ മുരളീധരൻ സമരം ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നിരവധി ഹയർ സെക്കൻഡറി അധ്യാപകർ സമരത്തിൽ പങ്കെടുത്തു.

    ഹയർസെക്കൻഡറി അധ്യാപകരുടെ കാലങ്ങളായുള്ള ആവശ്യമാണ് പ്രിൻസിപ്പൽ പ്രമോഷന് ഹയർസെക്കൻഡറി അധ്യാപകരെ മാത്രം പരിഗണിക്കുക എന്നത്. എന്നാൽ ഇതിൻറെ പേരിൽ അനുകൂലമായ നടപടി സ്വീകരിക്കാൻ നാളിതുവരെ ഒരു സർക്കാറും തയ്യാറായിട്ടില്ല. ഇതിനെതിരെ വലിയ ഒരു കുറ്റപത്രം തന്നെയാണ് സർക്കാരിനെതിരെ അധ്യാപക യൂണിയൻ സമർപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ആവശ്യത്തിന് താഴെപ്പറയുന്ന ന്യായമാണ് അസോസിയേഷൻ നിരത്തുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഏറ്റവുമധികം അക്കാദമിക യോഗ്യതയോടെ, പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സര പരീക്ഷയിൽ ഉന്നത വിജയം നേടി ജോലി കരസ്ഥമാക്കിയ വിഭാഗമാണ് ഹയർ സെക്കണ്ടറി അധ്യാപകർ. ഹയർ സെക്കണ്ടറി മേഖലയിൽ ആദ്യമായി നേരിട്ട് പി എസ് സി നിയമനം നടക്കുന്ന 2005 നും മുമ്പ് ഹയർ സെക്കണ്ടറി സ്പെഷ്യൽ റൂൾസ് രൂപീകരണ സമയത്ത് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വലിയൊരു അനീതി ഇപ്പോഴും തുടരുമ്പോൾ അതിനും മീതെ ഇടിത്തീ പോലെ വരുന്ന നീക്കങ്ങളെ മനസ്സിലാക്കി പ്രതികരിച്ച് പ്രതിരോധിക്കേണ്ടതുണ്ട്. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ നിയമനത്തിന് 12 വർഷത്തെ അംഗീകൃത ഹയർ സെക്കണ്ടറി സർവീസ് എന്ന രീതിയിൽ സ്പെഷ്യൽ റൂൾ രൂപീകൃതമായ സമയത്ത് അത്രയും സർവീസുള്ള മതിയായ എണ്ണം അധ്യാപകരെ ലഭ്യമാകാത്ത അവസ്ഥയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നിലൊന്നു തസ്തികകൾ മതിയായ യോഗ്യതയുള്ള ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർക്കായി സംവരണം ചെയ്തത്. എന്നാൽ 2005 ൽ ഉമ്മൻ ചാണ്ടി ഗവൺമെൻ്റിൻ്റെ കാലഘട്ടത്തിൽ കേരളത്തിൽ വൻ തോതിൽ നടന്ന ഹയർ സെക്കണ്ടറി അധ്യാപക നിയമനത്തിൻ്റെ ഫലമായി ആയിരക്കണക്കിന് ചെറുപ്പക്കാരാണ് ഈ മേഖലയിലേക്ക് കടന്നു വന്നത്. ഇങ്ങനെ കടന്നു വന്നവർ 2017 ൽ 12 വർഷത്തെ ഹയർ സെക്കണ്ടറി സർവീസ് പൂർത്തിയാക്കിയതോടെ സ്പെഷ്യൽ റൂൾ അനുശാസിക്കുന്ന തരത്തിൽ പൂർണ്ണ യോഗ്യത നേടിയ ആയിരക്കണക്കിന് ഹയർ സെക്കണ്ടറി അധ്യാപകരെത്തന്നെ പ്രിൻസിപ്പൽ സ്ഥാനക്കയറ്റത്തിനായി കേരളത്തിൽ ലഭ്യമായി. എന്നാൽ മുൻകാലത്ത് അനുവർത്തിച്ച 2:1 അനുപാതം മാറ്റമില്ലാതെ തുടരുകയാണുണ്ടായത്. ഈ അനീതിയെ കോടതിയിൽ ചോദ്യം ചെയ്തതിൻ്റെ ഫലമായി മുഴുവൻ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ തസ്തികകളും ഹയർ സെക്കണ്ടറി അധ്യാപകർക്ക് മാത്രമായി നിജപ്പെടുത്തുന്ന രീതിയിൽ സ്പെഷ്യൽ റൂൾ പരിഷ്കരിക്കാൻ കോടതി സർക്കാറിന് നിർദ്ദേശം നൽകിയതാണ്. എന്നാൽ ഈ നിർദ്ദേശം നടപ്പാക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല .ഇതിൻപ്രകാരം റിട്ടയർ ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഹൈസ്കൂൾ ഹെഡ് മാസ്റ്റർമാർ ഹയർ സെക്കണ്ടറി പ്രിൻസിപ്പലായി ജോയിൻ ചെയ്ത് റിട്ടയർ ചെയ്യുന്ന സാഹചര്യം ഉണ്ടാവുന്നു. ഒരു ദിവസം പോലും ഹയർ സെക്കണ്ടറി അധ്യാപന പരിചയമില്ലാത്തവർ പോലും ഇവിടെ ടീച്ചിംഗ് പ്രിൻസിപ്പലാവുന്നു . ആകെയുള്ള ഒഴിവിൻ്റെ മൂന്നിലൊന്ന് ഭാഗം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മാരെ ലഭ്യമാകാത്ത സാഹചര്യത്തിൽ ഹയർ സെക്കണ്ടറി അധ്യാപകർക്കു ന്യായമായും ലഭിക്കേണ്ട മൂന്നിൽ രണ്ട് തസ്തികകളിലെ സ്ഥാനക്കയറ്റം കൂടി തടയുന്ന നടപടികളും ഉണ്ട്. ഇതിനും പുറമെയാണ് ഇപ്പോൾ ആകെയുള്ള പ്രിൻസിപ്പൽ തസ്തികയിൽ കേഡർ സ്ട്രെങ്ങ്ത്തിൻ്റെ അടിസ്ഥാനത്തിൽ മൂന്നിലൊന്നു ഭാഗം സ്ഥിരമായി ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർക്കായി മാറ്റി വച്ച് , ആ തസ്തികകൾ ഹെഡ്മാസ്റ്റർമാരിൽ നിന്നു മാത്രം നിയമനം നടത്താനുള്ള ഞെട്ടിപ്പിക്കുന്ന നീക്കം നടക്കുന്നത്. 2005 ൽ പി എസ് സി വഴി ഹയർ സെക്കണ്ടറി അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ,ഇനി വരുന്ന സ്ഥാനക്കയറ്റ വേളയിൽ പ്രിൻസിപ്പലാവാൻ കാത്തിരിക്കുന്ന ഹയർ സെക്കണ്ടറി അധ്യാപകരുടെ തലയിൽ ഇടിത്തീ പോലെ ഈ വാർത്ത വന്നു പതിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ഹയർ സെക്കണ്ടറി അധ്യാപകർ ഒന്നിച്ച് അണിനിരക്കണം. ഹയർ സെക്കണ്ടറി അധ്യാപകർക്ക് അടുത്ത കാലത്തൊന്നും പ്രിൻസിപ്പലാവാൻ സാധിക്കാത്ത തരത്തിൽ നടക്കുന്ന നീക്കമാണിത്. 2006 ൽ ഹൈസ്കൂൾ അധ്യാപകരായി ജോലിയിൽ പ്രവേശിച്ചവർ പോലും ഇപ്പോൾ ഹെഡ്മാസ്റ്റർ പ്രമോഷൻ നേടിക്കഴിഞ്ഞു . ഈ അധ്യാപകർ  കേഡർ സ്ട്രെങ്ങ്ത്ത് സംവരണത്തിൻ്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ സ്ഥാനക്കയറ്റം നേടി 2005 ൽ ഹയർ സെക്കണ്ടറി അധ്യാപകനായി ജോലിയിൽ കയറി 20 വർഷ ഹയർ സെക്കണ്ടറി അധ്യാപന സർവീസ് പൂർത്തീകരിച്ചവർക്കു മീതെ പ്രിൻസിപ്പലായി കടന്നുവരുന്ന അസാധാരണവും ഞെട്ടിപ്പിക്കുന്നതുമായ സാഹചര്യമാണ് സംജാതമാവുന്നത് എന്നു തിരിച്ചറിയണം. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ തസ്തിക ഹയർ സെക്കണ്ടറി അധ്യാപകരുടെ മാത്രം പ്രമോഷൻ തസ്തികയാക്കുക എന്നതാണ് നമ്മുടെ നിലപാട്. എച്ച്എസ്എസ് ഇറക്കിയ കുറ്റാരോപണ പത്രികയിൽ ഇത്രയും വിവരങ്ങളാണ് നൽകിയിരിക്കുന്നത്.  എന്നാൽ സ്കൂളിൽ അടക്കം വർഷങ്ങളായി നിലനിൽക്കുന്ന ഈ സംവിധാനത്തെ മാറ്റാൻ അനുവദിക്കില്ലെന്നാണ് ഹൈസ്കൂൾ പ്രധാന അധ്യാപകർ പറയുന്നത്. സ്കൂൾ ഏകീകരണം വരാനിരിക്കെ യോഗ്യരായവരിൽ നിന്ന് ഹൈസ്കൂൾ ഹയർസെക്കൻഡറി സീനിയോറിറ്റി മൊത്തം നോക്കിയാവും പ്രിൻസിപ്പലിനെ നിയമിക്കുക.

NDR News
21 Jun 2025 07:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents