headerlogo
education

കോക്കല്ലൂർ ജിഎച്ച്എസ്എസ് ൽ പ്ലസ് വൺ പ്രവേശനോത്സവം - " വരവേല്പ് 2025 " സംഘടിപ്പിച്ചു

ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു

 കോക്കല്ലൂർ ജിഎച്ച്എസ്എസ് ൽ പ്ലസ് വൺ പ്രവേശനോത്സവം -
avatar image

NDR News

21 Jun 2025 07:29 AM

കൊക്കല്ലൂർ: കോക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം "വരവേല്പ് 2025 " സംഘടിപ്പിച്ചു. വിദ്യാലയത്തിന് ഇരട്ടിമധുരവും അഭിമാനവും ആത്മഹർഷവും സമ്മാനിച്ചതിനു കാരണമായി വർഷങ്ങളായി ഇവിടെ നടന്നു കൊണ്ടിരിക്കുന്ന പ്രവേശനോത്സവ പരിപാടിയാണ് വരവേൽപ്പ് എന്നത്. പ്ലസ് ടു കുട്ടികളാണ് പുതിയ കൂട്ടുകാരായി വിദ്യാലയത്തിലേക്കെത്തിയ പ്ലസ് വൺ കുട്ടികൾക്ക് ഹൃദ്യമായ വരവേല്പ് ഒരുക്കിയത്. സ്കൂളിന്റെ പേരിന്റെ ദൃശ്യാവിഷ്ക്കാരത്തോടെ തുടങ്ങിയ പരിപാടിയിൽ "അക്ഷരലോകത്താഴക്കടലിൽ മുത്തിനു വന്നവരേ..." എന്നു തുടങ്ങുന്ന വരവേല്പ് സന്ദേശഗാനാലാപനവും നൃത്താവിഷ്ക്കാരവും നടന്നു. 

      പ്രിൻസിപ്പൽ എൻ.എം നിഷ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത ആധ്യക്ഷം വഹിച്ചു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് " വരവേല്പ് 2025 " ഉദ്ഘാടനം ചെയ്തു. പ്ലസ്ടു പൊതു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരങ്ങൾ നൽകി. ഗ്രാമ പഞ്ചായത്ത് അംഗം ആരിഫ ബീവി, പ്ലസ് വൺ പൊതു പരീക്ഷയിലെ ഉന്നത വിജയികൾക്ക് ഉപഹാരങ്ങൾ നൽകുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. മുഖ്യാതിഥിയായ ചലച്ചിത്ര പിന്നണി ഗായകൻ ശ്രീജിത്ത് കൃഷ്ണ ശ്രുതിലയം വരവേല്പ് സന്ദേശം നൽകുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഹെഡ് മാസ്റ്റർ യൂസുഫ് നടുവണ്ണൂർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം പി. പ്രമോദ്, സീനിയർ അസിസ്റ്റന്റ്, മുഹമ്മദ് സി അച്ചിയത്ത്, സ്റ്റാഫ് സെക്രട്ടറി നദീം നൗഷാദ് സംസാരിച്ചു. ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി കേരളത്തിലുടനീളവും കേരളത്തിന് പുറത്തും സൈക്കിൾ സവാരി ചെയ്ത് പ്രചരണം നടത്തുന്ന സ്കൂളിലെ ചരിത്രാധ്യാപകൻ അഭിലാഷ് പുത്തഞ്ചേരിയെ പൊന്നാടയണിയിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. "വരവേല്പ് 2025" ന്റെ ഓർമ്മനിലനിർത്താൻ സ്കൗട്ട് ട്രൂപ്പ് ലീഡർ കൃഷ്ണനുണ്ണി സ്കൂളിന് ഓർമ്മച്ചെടി സമ്മാനിച്ചു. പലഹാര വിതരണവും കുട്ടികളുടെയും അധ്യാപകരുടെയും കലാ പരിപാടികളും, സചിത്രം ഓർമ്മച്ചെപ്പ് എന്ന സ്ലൈഡ് ഷോയും വരവേല്പിന് മാറ്റ് കൂട്ടി. തുടർന്ന് പ്ലസ് വൺ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള " കൂടെയുണ്ട് കരുത്തേകാൻ" എന്ന സെഷന് മലയാളം അധ്യാപിക റെജി നേതൃത്വം നൽകി. സ്കൂളിലെ കുട്ടികളുടെ സ്നേഹ സൗഹൃദങ്ങൾക്കും പരസ്പര സഹകരണത്തിനും മുതൽ കൂട്ടാകുന്ന രീതിയിൽ വരവേല്പ് ഒരുക്കിയ പ്ലസ്ടു കുട്ടികളെ പി.ടി.എ അഭിനന്ദിച്ചു.

 

NDR News
21 Jun 2025 07:29 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents