പുതുപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ റാഗിംഗ്: വിദ്യാർഥിക്ക് പരിക്ക്
സ്കൂൾ പ്രിൻസിപ്പാൾ ഇൻചാർജിന് പരാതി നൽകി

പുതുപ്പാടി: പുതുപ്പാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികളുടെ റാഗിങ്ങിനെ തുടർന്ന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥി ചികിൽസ തേടി. വെള്ളിയാഴ്‌ച ഇന്റർവെൽ സമയത്ത് പള്ളിയിലേക്ക് പോകുന്ന സമയം സ്കൂൾ പരിസരത്ത് വെച്ച് പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്‌ടു വിദ്യാർത്ഥികളുടെ കൂട്ടം കൂടി പാട്ട് പാടാൻ നിർബ്ബന്ധിക്കുകയും പാടാൻ അറിയില്ലെന്ന് പറഞ്ഞ വിദ്യാർത്ഥിയുടെ മുഖത്തും മൂക്കിനും അടിക്കുകയും,ഷർട്ട് വലിച്ച് കീറുകയും ചെയ്‌തതായി വിദ്യാർത്ഥി പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് സർജറിക്ക് വിധേയനായ കുട്ടിയുടെ മൂക്കിൽ നിന്ന് രക്തം വരികയും മുഖത്ത് ക്ഷതമേൽക്കുകയും ചെയ്തതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ചികിൽസ തേടിയ വിദ്യാർത്ഥി താമരശ്ശേരി റ്റേഷനിൽ പരാതി നൽകി.
തുടർന്ന് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഇൻചാർജിന് പരാതി നൽകി. മുമ്പും ഇതേ വിദ്യാർഥികൾക്കെതിരെ റാഗിങ്ങിന്റെ പേരിൽ പരാതി നൽകിയിരുന്നതായി ആക്ഷേപമുണ്ട്.പരാതി നൽകിയിട്ടും ശക്തമായ നിയമനടപടി സ്വീകരിക്കാത്തതാണ് വീണ്ടും റാഗിംങ് ചെയ്യാൻ ഇത്തരക്കാരെ. പ്രേരിപ്പിക്കുന്നതെന്ന് രക്ഷിതാക്കൾ കുറ്റപ്പെടുത്തി. ഭാവിയിലും സ്‌കൂളിൽ ഇത്തരത്തിൽ റാഗിംഗ് പോലത്തെ അനിഷ്ഠ വിഷയങ്ങൾ ഉണ്ടാവാതിരിക്കാനും കുട്ടികളുടെ സംരക്ഷണത്തിനും വേണ്ടി ഈ വിദ്യാർത്ഥികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ മാതാവും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.