headerlogo
education

കരുവണ്ണൂർ ദയ റസിഡൻസ് ഉന്നത വിജയികളെ അനുമോദിച്ചു

എൽ എസ് എസ്, യു എസ് എസ്,എസ് എസ് എൽ സി, പ്ലസ് ടു വിജയികളെയാണ് അനുമോദിച്ചത്

 കരുവണ്ണൂർ ദയ റസിഡൻസ് ഉന്നത വിജയികളെ അനുമോദിച്ചു
avatar image

NDR News

23 Jun 2025 07:20 AM

കരുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ പ്രവർത്തിക്കുന്ന ദയ റസിഡൻസ് അസോസിയേഷൻ പൊതു പരീക്ഷകളിലും സ്കോളർഷിപ്പ് പരീക്ഷകളിലും ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. 190 കുടുംബാംഗങ്ങൾ ഉൾക്കൊള്ളുന്ന ദയാ റസിഡൻസ് അസോസിയേഷനിലെ എൽ എസ് എസ്, യു എസ് എസ്, എസ് എൽ സി, പ്ലസ് ടു  ഉന്നത വിജയികളെയാണ് അനുമോദിച്ചത്.

     മുൻ പ്രസിഡണ്ട് കെ കെ 50 കുട്ടി ഉദ്ഘാടനം ചെയ്തു.  സെക്രട്ടറി കെ.എം മനോജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് വി.കെ.കാദർ അദ്ധ്യക്ഷം വഹിച്ചു. അമീർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.  പ്രസിഡണ്ടും കമ്മറ്റി അംഗങ്ങളും ഉന്നത വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകി. ഉമ്മർ കോയ ചടങ്ങിൽ  നന്ദി പറഞ്ഞു.

NDR News
23 Jun 2025 07:20 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents