headerlogo
education

കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ അകം സാംസ്കാരിക വേദി വായന വാരാചരണം സംഘടിപ്പിച്ചു

വായന വാരാചരണം കവി എം പി അനസ് ഉദ്ഘാടനം ചെയ്തു.

 കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ അകം സാംസ്കാരിക വേദി വായന വാരാചരണം സംഘടിപ്പിച്ചു
avatar image

NDR News

24 Jun 2025 09:01 PM

  കൊയിലാണ്ടി: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അകം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന വാരാചരണം കവി എം പി അനസ് ഉദ്ഘാടനം ചെയ്തു. മികച്ച പുസ്തകങ്ങൾ ജീവിത വിജയ ത്തിൻ്റെ വഴികാട്ടികളാണെന്നും വായന സർഗാത്മക പ്രവൃത്തി യാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ മ്യൂസിക് ക്ലബ്ബ് ഗായകനും ഗാന രചയിതാവുമായ കെ ജെ മനോജ് ഉദ്ഘാടനം ചെയ്തു.

   സംഗീതം മനുഷ്യ മനസിനെ വിമലീകരിക്കുകയും ആർദ്ര മാക്കുകയും ചെയ്യുന്നു. സംഗീതം പഠിക്കുന്നതും ആസ്വദിക്കുന്നതും തിന്മകളിൽ നിന്നും മനുഷ്യനെ അകറ്റുമെന്നും കെ ജെ മനോജ് പറഞ്ഞു.

   പി ടി എ പ്രസിഡൻ്റ് എ സജീവ് കുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എൻ വി പ്രദീപ് കുമാർ, ഫൈസൽ പൊയിൽക്കാവ് എന്നിവർ സംസാരിച്ചു. കെ എം ആര്യ ലക്ഷ്മി, പ്രിയംവദ, ദേവാഞ്ജന വിനോദ്, അനന്തപത്മനാഭൻ , നിവേദ് ശ്രീനു, ശിവന്യ എസ് രഞ്ജിത്ത്, അൽ സാബിത്ത്, ദേശത്ത് രവി, എയ്ഞ്ചല ജിജീഷ് ആർ എന്നീ വിദ്യാർത്ഥികൾ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി.

 

 

NDR News
24 Jun 2025 09:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents