കാരയാട് എ.യു.പി. സ്കൂളിൽ വായനാവാരാചരണ സമാപനവും, വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും
ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം നിർവഹിച്ചു

അരിക്കുളം: കാരയാട് എ.യു.പി. സ്കൂൾ ജൂൺ 19 ന് ആരംഭിച്ച വായനാവാരാചരണം ജൂൺ 25 ന് സമാപിച്ചു. സമാപന ചടങ്ങ് ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് വി.പി. രാജേഷ് അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾ പാഠപുസ്തകത്തോടൊപ്പം അധിക വായനകൂടി നടത്തണമെന്നും, എങ്ങനെ സാഹിത്യ സൃഷ്ടികൾ നടത്താമെന്നും ഉദ്ഘാടകൻ സൂചിപ്പിച്ചു.
വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനവും, വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിന്റെ ഭാഗമായി നടന്നു. തുടർന്ന് വിദ്യാരംഗം കലാ-സാഹിത്യ വേദിയുടെ ഉദ്ഘാടനവും നടന്നു. ജയേഷ് ആർ.പി., ഷംസുദ്ദീൻ പി.വി. എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ വി. ജലീൽ സ്വാഗതവും, ആദിത്യകൃഷ്ണ ബി. നന്ദിയും പറഞ്ഞു.