വെള്ളിയൂർ എ.യു.പി. സ്കൂളിൽ വായന മാസാചരണം നടത്തി
മാധ്യമ പ്രവർത്തകനും നാടക രചയിതാവുമായ സുരേഷ് നൊച്ചാട് പരിപാടി ഉദ്ഘാടനം ചെയ്തു

നൊച്ചാട്: വെള്ളിയൂർ എ.യു.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായന മാസാചരണം സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകനും നാടക രചയിതാവുമായ സുരേഷ് നൊച്ചാട് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ടി.കെ സനിത അദ്ധ്യക്ഷത വഹിച്ചു. പി.പി. മുഹമ്മദലി, പി. ലിജി, കെ. ഫൗസിയ, ടി.കെ. അഥർവ്, പി.പി. ഷൈമത്ത്, ജി.എസ്. രശ്മി എന്നിവർ സംസാരിച്ചു.
സാഹിത്യ പ്രശ്നോത്തരി മത്സരത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് അജേഷ് കെ.പി. കരസ്ഥമാക്കി. രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ ഗ്രൂപ്പ് മത്സരത്തിൽ ഡോ. അനർഘ വി. ബാലൻ, നുസ്രത്ത് പി.ടി., ഷാഹിന കെ.വി.കെ. എന്നിവർ വിജയിച്ചു. മത്സരത്തിൽ ഇരുപതോളം രക്ഷിതാക്കൾ പങ്കെടുത്തു.