ചെറുവണ്ണൂർ ഗവ: ഹൈസ്കൂളിൽ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു
പ്രശസ്ത നോവലിസ്റ്റ് മനോജ് രാമത്ത് ഉദ്ഘാടനം നിർവഹിച്ചു

പേരാമ്പ്ര: ചെറുവണ്ണൂർ ഗവ: ഹൈസ്കൂളിൽ നവീകരിച്ച ലൈബ്രറി 'വായനക്കൂട്ടം' പ്രശസ്ത നോവലിസ്റ്റ് മനോജ് രാമത്ത് ഉദ്ഘാടനം ചെയ്തു. ടി.പി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാദ്ധ്യാപകൻ എൻ.കെ. ഷൈബു അദ്ധ്യക്ഷത വഹിച്ചു.
ധന്യ കെ.കെ., ശശി ആർ.എം., വേദിക രതീഷ് എന്നിവർ സംസാരിച്ചു. കൺവീനർ അശോകൻ എൻ.പി. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രജീഷ് കെ.കെ. നന്ദിയും പറഞ്ഞു.