അരുത് അകപ്പെടരുത്; ലഹരിക്കെതിരെ ബോധവൽക്കരണവുമായി നമ്മുടെ കീഴരിയൂർ
ശ്രീവാസുദേവാശ്രമം ഹയർ സെക്കൻ്ററി സ്കൂളിൽ കൊയിലാണ്ടി ട്രാഫിക് പോലീസ് സബ് ഇൻസ്പക്ടർ മുഹമ്മദ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു

കീഴരിയൂർ: വിദ്യാർത്ഥികൾക്കിടയിലും യുവാക്കളിലും വർദ്ധിച്ചു വരുന്ന ലഹരിയുടെ വിപത്തിനെതിരെ 'നമ്മുടെ കീഴരിയൂർ' സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച സ്കൂൾ തല ബോധവത്കരണ ക്ലാസ് "അരുത് അകപ്പെടരുത്" ലഹരി വിരുദ്ധ ക്യാമ്പയിൻ ശ്രീവാസുദേവാശ്രമം ഹയർ സെക്കൻ്ററി സ്കൂളിൽ കൊയിലാണ്ടി ട്രാഫിക് പോലീസ് സബ് ഇൻസ്പക്ടർ മുഹമ്മദ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. കണ്ണോത്ത് യു.പി. സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധേയമായി. അടുത്ത ദിവസങ്ങളിലും പഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.
'നമ്മുടെ കീഴരിയൂർ' കൺവീനർ രഷിത്ത്ലാൽ കീഴരിയൂർ സ്വാഗതഭാഷണം നടത്തി. ശ്രീവാസുദേവാശ്രമം ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മിസ്ട്രസ് അജിത അദ്ധ്യക്ഷയായി. ശിവാനന്ദൻ നെല്യാടി, പോക്കർ തോട്ടത്തിൽ, വി.കെ. ബഷീർ, ടി.കെ. മനോജ് ചന്ദ്രൻ കണ്ണോത്ത്, ലെനിൻ പിച്ചകം എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.