വടക്കുമ്പാട് ഹയർ സെക്കൻ്ററി സ്കൂളിൽ എസ് പി സി പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം
പേരാമ്പ ഡി വൈ എസ് പി, എൻ സുനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു

പേരാമ്പ്ര : വടക്കുമ്പാട് ഹയർ സെക്കൻ്ററി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം പേരാമ്പ ഡി വൈ എസ് പി, എൻ സുനിൽകുമാർ നിർവ്വഹിച്ചു. പ്രധാനാദ്ധ്യാപകൻ വി അനിൽ അദ്ധ്യക്ഷത വഹിച്ചു.
പോലീസ് ഇൻസ്പെക്ടർ പി ജംഷീദ്, കെ പി മുരളികൃഷ്ണദാസ്, പി കെ രവിത , വി സാബു, വിനില ദിനേശ്, എം കെ ലിനീഷ്, ഷിജി ബാബു, എ എസ് ആൻലിയ, കമ്പനി കമാൻ്റർ ടി സി പാർവ്വതിരാജ് എന്നിവർ സംസാരിച്ചു. സംസ്ഥാന, ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത കേഡറ്റുകളായ എസ് ജെ കൃഷ്ണപ്രിയ, എം കെ അഭിഷേക്, പി അഭിനവ്, എസ് ആർ ഹൃദിൻകൃഷ്ണ, വി ഹരിനന്ദന , എസ് സംഹിത എന്നിവരെ ചടങ്ങിൽ ഉപഹാരങ്ങൾ നല്കി ആദരിച്ചു.