കൂട്ട് അയൽപക്കവേദി, മുയിപ്പോത്ത്,ഏകദിന പ്രസംഗ ശിൽപ്പശാല നടത്തി
മോട്ടിവേഷണൽ ട്രയ്നർ ശ്രീനാഥ് ശ്രീധരൻ നേതൃത്വം നൽകി

മുയിപ്പോത്ത്: കൂട്ട് ' അയൽപക്കവേദി, മുയിപ്പോത്ത്, കൂട്ടിലെ അംഗങ്ങൾക്ക് ഏകദിന പ്രസംഗ ശിൽപ്പശാല നടത്തി. വളരെ സർഗ്ഗാത്മകവും, ശുഭാപ്തിയും നൽകിയ ശിൽപ്പശാലയ്ക്ക് മോട്ടിവേഷണൽ ട്രയ്നർ ശ്രീനാഥ് ശ്രീധരൻ നേതൃത്വം നൽകി.കൂട്ട് അയൽപക്കവേദി കുടുംബങ്ങളിലെ വീട്ടമ്മമാർ, വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് മേഖലയിലെ വനിതകൾ, മറ്റു തൊഴിൽ മേഖലയിലുള്ളവർ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ളവർക്ക് പുതിയൊരു ദിശബോധം നൽകിയ ശിൽപ്പ ശാല നാടിന് പുതിയൊരുണർവ്വ് നൽകി.
ഉദ്ഘാടന ചടങ്ങിൽ കൂട്ട് പ്രസിഡന്റ്, പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. മനോജ്‌കുമാർ സ്വാഗതവും, 'പെൺകൂട്ട് ' പ്രസിഡന്റ് വി. ജെ. ഷിജി ടീച്ചർ ആശംസയും പറഞ്ഞു.ചടങ്ങിൽ ശിൽപ്പശാല കോർഡിനേറ്റർ വി. സുജിത്ത് മാസ്റ്റർ സംസാരിച്ചു.