മേപ്പയൂർ എൽ.പി. സ്കൂളിൽ പി.ടി.എ. ജനറൽ ബോഡി യോഗവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
കൊയിലാണ്ടി പിങ്ക് പോലീസ് എ.എസ്.ഐ. ജമീല ക്ലാസ് നയിച്ചു

മേപ്പയൂർ: മേപ്പയൂർ എൽ.പി. സ്കൂൾ പി.ടി.എ. ജനറൽ ബോഡി യോഗവും ബോധവൽക്കരണ ക്ലാസും നടത്തി. എ.പി. രമ്യ അദ്ധ്യക്ഷയായി. കൊയിലാണ്ടി പിങ്ക് പോലീസ് എ.എസ്.ഐ. ജമീല ബോധവൽക്കരണ ക്ലാസ് എടുത്തു. പൂർവ്വ വിദ്യാർത്ഥി പ്ലസ്ടു ഉന്നത വിജയി അനൻ സൗരയെ ചടങ്ങിൽ അനുമോദിച്ചു.
പി.കെ. ഗീത സംസാരിച്ചു. പി.ടി.എ. ഭാരവാഹികളായി പി.എം. നിഷാന്ത് (പ്രസിഡൻ്റ്), പി.കെ. സത്യൻ (വൈസ് പ്രസിഡൻ്റ്), എ.പി. രമ്യ (എം.പി.ടി.എ. ചെയർപേഴ്സൺ), അനിഷ(വൈസ് ചെയർപേഴ്സൺ) എന്നിവരെ തിരഞ്ഞെടുത്തു.