headerlogo
education

പുരസ്കാര നിറവിൽ വീണ്ടും വന്മുകം-എളമ്പിലാട് എംഎൽപി സ്കൂൾ

കഴിഞ്ഞ അധ്യയന വർഷത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള മനോരമ ഫുൾ എ പ്ലസ് പുരസ്കാരമാണിത്.

 പുരസ്കാര നിറവിൽ വീണ്ടും വന്മുകം-എളമ്പിലാട് എംഎൽപി സ്കൂൾ
avatar image

NDR News

14 Jul 2025 07:14 PM

  ചിങ്ങപുരം: പുരസ്കാര നിറവിൽ വീണ്ടും വന്മുകം-എളമ്പിലാട് എംഎൽപി സ്കൂൾ. കഴിഞ്ഞ അധ്യയന വർഷത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള മനോരമ ഫുൾ എ പ്ലസ് പുരസ്കാരം (5000 രൂപയും, പ്രശസ്തി പത്രവും) ഏറ്റുവാങ്ങുകയുണ്ടായി.

  കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ ലീഡർ എം. കെ. വേദ, നല്ലപാഠം അസി. ലീഡർ മുഹമ്മദ് സെയ്ൻ, നല്ല പാഠം കോ-ഓർഡിനേറ്റർമാരായ പി. കെ. അബ്ദുറഹ്മാൻ, സി. ഖൈറുന്നിസാബി എന്നിവരുടെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരള ജില്ലാ കോ- ഓർഡിനേറ്റർ ഡോ. എ. കെ. അബ്ദുൾ ഹക്കീമിൽ നിന്ന് ഏറ്റുവാങ്ങി.

  എഴുത്തുകാരനും സിനിമാ പ്രവർത്തകനുമായ വിനോയ് തോമസ്, കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വർഷ വിദ്യാധരൻ എന്നിവർ സംബന്ധിച്ചു.

NDR News
14 Jul 2025 07:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents