സംസ്കാരത്തിൻ്റെയും ജീവിതമൂല്യങ്ങളുടെയും വീണ്ടെടുപ്പ് സാഹിത്യ പ്രവർത്തനത്തിലൂടെ നടക്കുന്നു: അംബികാസുതൻ മങ്ങാട്
വിദ്യാരംഗം കലാസാഹത്യ വേദി കോഴിക്കോട് ജില്ലാസമിതി സംഘടിപ്പിച്ച സമന്വയം അധ്യാപക ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്:ജീവിത മൂല്യങ്ങളുടെ യും സംസ്കാരത്തിൻ്റെയും വീണ്ടെടുപ്പ് സാധ്യമാകുന്നത് സാഹിത്യ പ്രവർത്തനത്തിലൂടെ യാണന്ന് എഴുത്തുകാരൻ അംബികാസുതൻ മങ്ങാട് അഭിപ്രായപ്പെട്ടു.പൗരാണികമായ വിശ്വാസവും ആചാരവും തൻ്റെ കൃതികളിൽ പരമാർശിക്കുന്നത് നാട്ടുനന്മയുടെയുടെ പ്രതീകമാണന്നും ഗ്രാമീണനന്മയും സംസ്കൃതിയും നിലനിർത്താൻ തിരിച്ചറിവ് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹത്യ വേദി കോഴിക്കോട് ജില്ലാസമിതി സംഘടിപ്പിച്ച സമന്വയം അധ്യാപക ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടിയിൽ റവന്യു ജില്ല വിദ്യാഭ്യാസ ഉപഡയരക്ടർ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. ബിജു കാവിൽ ക്ലാസ്സെടുക്കുക യുണ്ടായി.
വിദ്യാരംഗം ജില്ല അസി: കോഡിനേറ്റർ വി.എം അഷറഫ് പ്രവർത്തന രൂപരേഖ അവതരി പ്പിച്ചു.ജില്ല കോഡിനേറ്റർ രഞ്ജീഷ് ആവള ഹെഡ്മിസ്ട്രസ് എം.കെ. സൈനബ,അസി : കോഡിനേറ്റർ പി പി. ദിനേശൻ,കെ. ഷാജി എന്നിവർ സംസാരിച്ചു.ക്യാമ്പംഗങ്ങൾ എഴുത്തുകാരനുമായി സംവദിച്ചു.2025-26 അധ്യായന വർഷം ജില്ലാതല ത്തിലും ഉപജില്ലാ തലത്തിലും നടപ്പാക്കേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ , നേത്യത്വ പരിശീലനം, എന്നിവ നടന്നു.
ഓരോ ഉപജില്ലയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ആറ് വീതം വിദ്യാരംഗം അധ്യാപകരാണ് ശിൽപശാലയിൽ പങ്കെടുത്തത്. കെ. ശശി, വിനോദ് പാലങ്ങാട്,കെ. ഷീജ കുമാരി എന്നിവർ നേതൃത്വം നൽകി.