അത്തോളി ചേമഞ്ചേരി സ്വദേശികൾക്ക് പി എച്ച് ഡി ലഭിച്ചു
അശ്വതി നായർക്ക് ഐഐടി മുംബൈയിൽ നിന്നും അഖിൽ നായർക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പി എച്ച് ഡി

അത്തോളി :കുടക്കല്ല് സ്വദേശി റിട്ടയേർഡ് സുബേദാർ മേജർ തെക്കേ മാണിക്കോത്ത് രാജഗോപാലൻ്റെയും തിരുവണ്ണൂർ ശ്രീ വിഹാറിൽ നന്ദിനിയുടെയും മകൾ അശ്വതി നായർക്ക് പി എച്ച് ഡി ലഭിച്ചു. ഐ ഐ ടി മുബൈയിൽ നിന്ന് ഇക്കണോമിക്സിലാണ് പി എച്ച് ഡി നേടിയത്. ഭർത്താവ് ഡോ.ആനന്ദ് ബി (അസിസ്റ്റൻ്റ് പ്രൊഫസർ ബിറ്റ്‌സ്, ദുബായ്)
ചേമഞ്ചേരി, കാഞ്ഞിലശ്ശേരി സ്വദേശി എംകെ അഖിലിനെ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് പി എച്ച് ഡി ലഭിച്ചു. ചേമഞ്ചേരി കാഞ്ഞിലശ്ശേരി മണ്ണാർക്കണ്ടി മുരളീധരൻ്റെയും ബീനയുടയുടെയും മകനാണ്. സസ്യശാസ്ത്രത്തിലാണ് പിഎച്ച് ഡി ലഭിച്ചത്.