വാകയാട് സ്കൂളിൽ വിദ്യാർത്ഥിയെ മർദ്ദിച്ച 5 സീനിയർ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികളെയാണ് പ്രിൻസിപ്പാൾ സസ്പെൻഡ് ചെയ്തത്

നടുവണ്ണൂർ: വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌വൺ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികളെയാണ് പ്രിൻസിപ്പാൾ സസ്പെൻഡ് ചെയ്തത്. ജൂനിയർ വിദ്യാർത്ഥികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സീനിയർ വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർഥി ക്കെതിരെ നടത്തിയ റാഗിംഗ് ആണ് ക്രൂരമായ അക്രമത്തിൽ കലാശിച്ചത്.
വിദ്യാർത്ഥിക്ക് ശരീരമാസകലം മർദ്ദനമേറ്റിരുന്നു. പ്രിൻസിപ്പലിന് ലഭിച്ച പരാതി പൊലീസിന് കൈമാറിയതിനെ തുടർന്ന് പോലീസ് ഈ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരുന്നു. സംഭവം കേരളം മുഴുവൻ ചർച്ചയായ സ്ഥിതിക്ക് സ്കൂളിൽ അടിയന്തര സ്റ്റാഫ് യോഗവും പിടിഎയും ചേർന്നാണ് അക്രമത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.