വാകയാട്ട് നീറ്റ് പരീക്ഷയിൽ ഉജ്ജലവിജയം നേടിയ ശ്രീലക്ഷ്മിയെ അനുമോദിച്ചു
മുതിർന്ന അംഗം കുട്ടിക്കൃഷ്ണമാരാർ ഉപഹാരം നൽകി

വാകയാട് : നീറ്റ് (യുജി) 2025 പരീക്ഷയിൽ ഉജ്ജ്വല വിജയം നേടി എംബിബിഎസ് പ്രവേശനത്തിന് അർഹയായ മുൻ സൈനികന്റെ മകൾ ശ്രീലക്ഷ്മിയെ അനുമോദിച്ചു. പൂർവ്വ സൈനികന്റെ മകളായ ശ്രീലക്ഷ്മി. ഡി. ആറിനെ വാകയാട് പൂർവ്വ സൈനിക കൂട്ടായ്മയാണ്, വാകയാട് അങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചത്.
മജീദ് നാരകശ്ശേരി അധ്യക്ഷനായ ചടങ്ങിൽ സുരേഷ് ബാബു അനുമോദന പ്രസംഗം നടത്തി. മുതിർന്ന അംഗം കുട്ടിക്കൃഷ്ണമാരാർ ഉപഹാരം നൽകി. വിനോദ് വട്ടക്കണ്ടി, ദിനീഷ് വാകയാട്, നൗഷാദ്, രഞ്ജിനി വി.സി. എന്നിവർ സംസാരിച്ചു.