headerlogo
education

മീഞ്ചന്തആർട്സ് കോളേജിലെ മുൻവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്

തുടർ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

 മീഞ്ചന്തആർട്സ് കോളേജിലെ മുൻവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്
avatar image

NDR News

28 Jul 2025 08:46 PM

കോഴിക്കോട്: കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്. മീഞ്ചന്ത ആർട്സ് കോളേജിലെ വിദ്യാർത്ഥി അഭിഷ്‌നക്കാണ് പരിക്കേറ്റത്. നരിക്കുനി സ്വദേശിനിയാണ്. ബസ് ഷെൽട്ടറിന്റെ തൂണുകൾ ദ്രവിച്ച അവസ്ഥയിലായിരുന്നു.

       ഷെൽട്ടറിന് മുകളിലായി പരസ്യ ഫ്ലക്സുകൾ സ്ഥാപിച്ചിരുന്നു. ഇത് മാറ്റാനായി ഒരു തൊഴിലാളി കയറിയ സമയത്താണ് ഷെൽട്ടർ ഒന്നാകെ താഴേക്ക് പതിച്ചത്. ഇവിടെ ബസ് കാത്തുനിന്നിരുന്ന ഒരു പെൺ കുട്ടിയ്ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ കാലിന് ​ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ് കാത്ത് നിന്നിരുന്ന മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

NDR News
28 Jul 2025 08:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents