നന്മണ്ട എ.യു.പി സ്കൂളിൽ ലോക പരിസ്ഥിതി സംരക്ഷണ ദിനം ആചരിച്ചു
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നമ്മുടെ ആവാസവ്യവസ്ഥയിൽ ഔഷധ സസ്യങ്ങളുടെ പങ്കിനെക്കുറിച്ചും അവബോധം വളർത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

നന്മണ്ട :നന്മണ്ട എ.യു.പി സ്കൂളിൽ ലോക പരിസ്ഥിതി സംരക്ഷണ ദിനം ആചരിച്ചു.ജൂലൈ 28 ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി, വിദ്യാലയത്തിൽ ഒരു ഔഷധ സസ്യ നടീൽ പരിപാടി സംഘടിപ്പിച്ചു, വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂൾ പൂന്തോട്ടത്തിൽ അമ്പതിയൊന്ന് ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നമ്മുടെ ആവാസവ്യവസ്ഥയിൽ ഔഷധ സസ്യങ്ങളുടെ പങ്കിനെക്കുറിച്ചും അവബോധം വളർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വിവിധ ഔഷധ സസ്യങ്ങളുടെ ഗുണങ്ങളെയും ഉപയോഗങ്ങളെയും കുറിച്ച് മനസ്സിലാക്കിക്കൊണ്ട് വിദ്യാർത്ഥികൾ നടീൽ പ്രവർത്തന ത്തിൽ സജീവമായി പങ്കെടുത്തു.
പരിസ്ഥിതിയെക്കുറിച്ചുള്ളകുട്ടി കളുടെ ധാരണ കൂടുതൽ വർദ്ധിപ്പിക്കുന്നതിനായി, വിദ്യാർത്ഥികൾ പൊക്കുന്ന് മലയും തീർത്ഥങ്കര വെള്ളച്ചാട്ടവും സന്ദർശിച്ചു. അവിടെയുള്ള പ്രാദേശിക സസ്യജന്തുജാലങ്ങളെ നിരീക്ഷിച്ച് കുറിപ്പുകൾ തയ്യാറാക്കി.പ്രകൃതിയുടെ സൗന്ദര്യത്തെ നുകരാനും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാനും വിദ്യാർത്ഥികൾക്ക് ഈ യാത്ര പ്രചോദനമായി.
പരിസ്ഥിതി സംരക്ഷിക്കുന്നതിനും സുസ്ഥിര രീതികൾ പ്രോത്സാഹിപ്പി ക്കുന്നതിനുമായി വിദ്യാലയ പ്രധാന അധ്യാപകൻ ടി. അനൂപ് കുമാർ പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികൾ ഏറ്റു ചൊല്ലിയാണ് പരിപാടികൾ അവസാനിച്ചത്.