ഒലീവ് പബ്ളിക് സ്കൂളിൽ പരിസ്ഥിതിസംരക്ഷണ ദിനം ആചരിച്ചു
പ്രിൻസിപ്പൽ ജോർജ് കെ.വി പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി

പേരാമ്പ്ര : ഒലീവ് പബ്ളിക് സ്കൂളിൽ പരിസ്ഥിതിസംരക്ഷണ ദിനം ആചരിച്ചു. സ്കൂളിൽ സംരക്ഷിച്ചു വരുന്ന ഔഷധ തോട്ടത്തിലെ വംശനാ ശം നേരിട്ടു കൊണ്ടിരിക്കുന്ന കൂവളം, കാട്ടുതെച്ചി , ആടലോടകം മുതലായാവ ചെടികളുടെ ഔഷധ പ്രാധാന്യവും , ആര്യവേപ്പ്, കണിക്കൊന്ന തൊട്ടാവാടി , കമ്മൂണിസ്റ്റ് പച്ച തുടങ്ങി നിരവധി ഔഷധ ചെടികളുടെ പ്രാദേശികമായ പേരും , ബോട്ടാണിക്കൽ നാമവും സ്കൂളിലെ ബോട്ടണി അധ്യാപികയായ ധന്യ ജോർജ് കുട്ടികൾക്ക് പരിചയപ്പെടുത്തി. പ്ലാസ്റ്റിക്കിൻ്റെ അതിപ്രസരം പ്രകൃതിക്കും ജീവജാലങ്ങൾക്കും വരുത്തുന്ന വിനാശത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി പേപ്പർബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.
ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടിയിൽ തുണിസഞ്ചി നിർമ്മാണം, പെൻബോക്സ് സ്ഥാപിക്കൽ എന്നിവ നടപ്പിലാക്കും. പ്രിൻസിപ്പൽ ജോർജ് കെ.വി പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. സീഡ് കോർഡിനേറ്റർ മിനി ചന്ദ്രൻ നേതൃത്വം നൽകി